തലച്ചോറിൽ ചിപ് ഘടിപ്പിച്ചു; വിഡിയോ ഗെയിം ആഘോഷമാക്കി കുരങ്ങൻ; വൈറലായി ഇലോൺ മസ്കിന്റെ വിഡിയോ
text_fields
വാഷിങ്ടൺ: തലച്ചോറിന്‍റെ ഇരുവശത്തും ഘടിപ്പിച്ച ചിപ്പുകൾ നൽകുന്ന നിർദേശങ്ങൾ പാലിച്ച് വിഡിയോ ഗെയിം കളിക്കുന്ന കുരങ്ങന്‍റെ വിഡിയോ പങ്കുവെച്ച് പ്രമുഖ സംരംഭകനായ ഇലോൺ മസ്ക്. മോണിറ്ററിനു മുന്നിലിരുന്ന് അനായാസം 'മൈൻഡ് പോങ്' ഗെയിമുമായി മല്ലിടുന്ന 'പേജർ' എന്ന കുരങ്ങ് എല്ലാ നീക്കങ്ങളും പ്രയാസമില്ലാതെ കൈകാര്യം ചെയ്യുന്നത് നമ്മെ അദ്ഭുതപ്പെടുത്തും. മിനിറ്റുകളോളം കളിച്ചിട്ടും ഓരോ ചുവടും കൃത്യതയോടെയാണ്. മനുഷ്യൻ നേരിടുന്ന നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരം വാഗ്ദാനം ചെയ്ത്
2016ൽ മസ്ക് ആരംഭിച്ച ന്യൂറാലിങ്ക് കമ്പനിയുടെ കന്നി ഉൽപന്നം പക്ഷാഘാതം വന്ന മനുഷ്യർക്കും സ്മാർട്ഫോൺ ഉപയോഗിക്കൽ എളുപ്പമാകുമെന്ന് മസ്ക് പറയുന്നു.
വായ് കൊണ്ടും ഇരു കൈകകൾ കൊണ്ടുമാണ് കുരങ്ങന്‍റെ 'പെർേഫാമൻസ്'.
ന്യൂറാലിങ്കിന്‍റെ സാങ്കേതികത ഉപയോഗിച്ച് കുരങ്ങിന് തലച്ചോറിന്‍റെ ഇരുവശത്തുമാണ് ചിപ്പ് ഘടിപ്പിച്ചത്. 'ജോയ്സ്റ്റിക്ക്' നീക്കാൻ നേരത്തെ പരിശീലനം നൽകിയിരുന്നുവെങ്കിലും അതും അഴിച്ചുവെച്ചിട്ടും കളി കുശാലാണ്. ആലോചിച്ചുറപ്പിച്ചാണ് ഓരോ നീക്കവും. നേരത്തെയും കുരങ്ങിൽ ചിപ് ഘടിപ്പിച്ച് കളി 'ജയിപ്പിക്കു'മെന്ന് മസ്ക് വാഗ്ദാനം ചെയ്തതാണെങ്കിലും വിജയകരമായി നടപ്പാക്കുന്നത് ആദ്യമായാണ്. കുരങ്ങന് തന്‍റെ ഉൽപന്നം ഉപയോഗിച്ചാൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനാകുമെന്ന് 2019ൽ മസ്ക് അവകാശ വാദം ഉന്നയിച്ചിരുന്നു. ഇത്തവണ പക്ഷേ, ചിപ് ഘടിപ്പിക്കൽ ആറാഴ്ച മുമ്പ് പൂർത്തിയാക്കി.
അതുവിജയകരമെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു കളിയെന്ന് മസ്ക് അവകാശപ്പെടുന്നു. ആദ്യം ജോയ്സ്റ്റിക് വെച്ചായിരുന്നു കളി. പിന്നീട് ഒരു പഴം നൽകി. അതുകഴിച്ചുകഴിയുേമ്പാഴേക്ക് ജോയ്സ്റ്റിക് മാറ്റി. എന്നാൽ, പിന്നീട് അതേ ആവേശത്തിൽ തലച്ചോറു കൊണ്ട് കളി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.