ഇനി വിമാനത്തിനുള്ളിലും ഇന്റർനെറ്റ് ലഭിക്കും; ജി സാറ്റ് -എൻടു വിജയകരമായി വിക്ഷേപിച്ച് സ്പേസ് എക്സ്
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ഏറ്റവും പുതിയ ആശയവിനിമ കൃത്രിമോപഗ്രഹം ‘ജി സാറ്റ്-എൻടു’ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ‘സ്പേസ് എക്സ്’ യു.എസിലെ കേപ് കനാവറലിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ എൻ.എസ്.ഐ.എൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മേഖലയിലാകെ ബ്രോഡ്ബാൻഡ് സേവനങ്ങൾ മെച്ചപ്പെടുത്താനും വിമാനത്തിനുള്ളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനും മറ്റും പുതിയ ഉപഗ്രഹം ഉപകരിക്കും. ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ ഭാരപരിധി മറികടന്നതിനാലാണ് വിദേശകമ്പനിയെ വിക്ഷേപണത്തിന് ആശ്രയിച്ചത്. ഇക്കാര്യം ഐ.എസ്.ആർ.ഒ അധ്യക്ഷൻ കെ. ശിവനും സ്ഥിരീകരിച്ചു. 4,700 കിലോയാണ് ജി സാറ്റ് -എൻ ടുവിന്റെ ഭാരം.
ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശക്തിയുള്ള വിക്ഷേപണവാഹനമായ എൽ.വി.എം-മൂന്നിന് ഉയർത്താൻകഴിയുന്ന പരമാവധി ഭാരം 4000-4100 കിലോ ആണ്. ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഐ.എസ്.ആർ.ഒ ആശ്രയിച്ചിരുന്ന ഫ്രഞ്ച് കമ്പനിയായ ഏരിയൻ സ്പേസിന്റെ പക്കലിപ്പോൾ പ്രവർത്തനക്ഷമമായ റോക്കറ്റുകളില്ല. യുക്രെയിൻ യുദ്ധം നടക്കുന്നതിനാൽ റഷ്യൻ റോക്കറ്റുകളും പ്രായോഗികമല്ല. ഇതിനാലാണ് സ്പേസ് എക്സിലേക്ക് അന്വേഷണമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.