"പിരിച്ചു വിട്ടത് ജോലി ചെയ്യാത്തതു കൊണ്ട്"; ഇന്ത്യൻ വംശജനായ സി.ഇ.ഒയ്ക്കെതിരെ ഇലോൺ മസ്ക്
text_fieldsന്യൂഡൽഹി: ജോലി ചെയ്യാത്തുകൊണ്ടാണ് ട്വിറ്ററിന്റെ മുൻ സി.ഇ.ഒ പരാഗ് അഗർവാളിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് ഇലോൺ മസ്ക്. 2022ൽ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം മസ്ക് ഏറ്റെടുത്തതിനു പിന്നാലെയാണ് പരാഗിനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പിരിച്ചു വിട്ടത്. ട്രംപ് ഭരണകൂടത്തിന്റെ നിർണായക സ്വാധീന ശക്തിയായി പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം നന്നായി പ്രവർത്തിക്കാത്ത ഫെഡറൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്ന് മസ്ക് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാഗ് അഗർവാളിനെതിരായി മസ്ക് വിമർശനം ഉയർത്തിയത്.
പിരിച്ചു വിടൽ പ്രഖ്യാപനത്തെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മസ്കിനെതിരെ മീമുകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇതിൽ മസ്കിനെ ടാഗ് ചെയ്തു കൊണ്ട് പരാഗ് അഗർവാളിനോട് ചെയ്തത് തന്നെയാണ് ഗവൺമെന്റ് ഉദ്യോഗസ്ഥരോടും മസ്ക് ചെയ്യാൻ പോകുന്നതെന്ന് ഒരാൾ കുറിച്ചു. ഇതിന് മറുപടിയായാണ് ഒന്നും ചെയ്യാത്തതുകൊണ്ടാണ് പരാഗിനെ പിരിച്ചു വിട്ടതെന്ന് മസ്ക് മറുപടി നൽകിയത്.
2022ൽ ട്വിറ്റർ വാങ്ങിയ ഉടൻ മുൻ ആഴ്ചകളിലെ പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെട്ട ശേഷം മിക്കവാറും ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു. ഡോണൾഡ് ട്രംപ് മസ്കിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചതിനു പിന്നാലെയാണ് ഗവൺമെൻറ് ജീവനക്കാർക്ക് നോട്ടീസ് ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.