എൻ.എസ്.ഒ വിവാദം: ഫ്രാൻസുമായി ചർച്ചക്ക് ഇസ്രായേൽ
text_fieldsജറൂസലം: ഇസ്രായേൽ സ്പൈവെയർ കമ്പനിയായ എൻ.എസ്.ഒയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഈയാഴ്ച തന്നെ പാരിസിലെത്തി ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻറ്സ് ബുധനാഴ്ച പാരിസിലേക്ക് യാത്രതിരിക്കും.
ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയുമായുള്ള ചർച്ചക്കായാണ് യാത്ര. ആണവ വിഷയവും ലബനാൻ പ്രതിസന്ധിയുമാണ് പ്രധാനമായും ചർച്ച ചെയ്യുക എന്നാണ് ഇസ്രായേൽ അറിയിച്ചിട്ടുള്ളത്. അതേസമയം, ഇസ്രായേലിെൻറ ചാര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറയും രാജ്യത്തെ മറ്റു പ്രമുഖരുടെയും ടെലിഫോൺ വിവരങ്ങൾ ചോർത്തുന്നു എന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് ചോർത്തലിനെതിരെ മാേക്രാൺ ശക്തമായ നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായി അടിയന്തര യോഗവും ചേർന്നിരുന്നു. എന്നാൽ, സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമായി നിയമപരമായ ഉപയോഗത്തിനാണ് ചാര സോഫ്റ്റ്വെയറുകൾ നൽകുന്നതെന്നാണ് ഇസ്രായേലിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.