ഗസ്സയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ്
text_fieldsപാരിസ്: ഗസ്സയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന്് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. ഗസ്സയിലെ സിവിലിയൻ മരണങ്ങളെക്കുറിച്ചും മാനുഷിക അടിയന്തരാവസ്ഥയെക്കുറിച്ചും തന്റെ ആശങ്ക അദ്ദേഹം നെതന്യാഹുവിനെ അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ സിവിലിയന്മാർക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പുതിയ ആസൂത്രിത കുടിയേറ്റങ്ങൾ തടയുന്നതിനുമുള്ള നടപടികൾ ഉണ്ടാകേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം നെതന്യാഹുവിനെ അറിയിച്ചു. ഗസ്സയിൽ മാനുഷിക പ്രവർത്തനങ്ങൾ നടത്താൻ ഫ്രാൻസ് ജോർദാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഫ്രാൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഹിറ്റ്ലറുമായി താരതമ്യം ചെയ്യുമ്പോൾ നെതന്യാഹുവിന് എന്ത് വ്യത്യാസമാണുള്ളത്? ഉർദുഗാൻ
അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. നെതന്യാഹുവിനേയും ഹിറ്റ്ലറേയും താരതമ്യം ചെയ്ത അദ്ദേഹം ജർമ്മനിയിൽ നാസികൾക്കെതിരെ ഹിറ്റ്ലർ നടത്തിയ ക്രൂരതകൾക്ക് സമാനമാണ് ഇസ്രായേലിന്‍റെ ഗസ്സ അധിനിവേശമെന്നും പറഞ്ഞു. ‘അവർ ഹിറ്റ്ലറെ കുറിച്ച് മോശമായി സംസാരിക്കുന്നു. പക്ഷെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്ത് വ്യത്യാസമാണുള്ളത്. ഹിറ്റ്ലർ ചെയ്തതിനേക്കാൾ കുറവാണോ നെതന്യാഹു ചെയ്യുന്നത്? ഒരിക്കലുമല്ല’ -ഉർദുഗാൻ പറഞ്ഞു.
മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: മധ്യ, തെക്കൻ ഗസ്സയിൽ ഹമാസുമായുള്ള പോരാട്ടത്തിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഗസ്സയിൽ 22 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും അഭയാർഥി ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം തുടരുന്നത്. ഗസ്സയിൽ ബുറൈജ്, നുസൈറാത്ത്, മഗാസി ക്യാമ്പുകളിലെ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്ക് നഗരമായ തുൽകറമിലെ നൂർ ശംസിൽ ആറു പേരും കുരുതിക്കിരയായി. നുസൈറാത്തിൽ അൽനാസർ, ഹാസൂഖി കുടുംബങ്ങൾ താമസിച്ച വീടുകളാണ് ആക്രമിക്കപ്പെട്ടത്. മഗാസിയിൽ ഗേൾസ് സ്കൂളിലുണ്ടായ ബോംബുവർഷത്തിൽ അഞ്ചു പേരും മരിച്ചു. വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ 17കാരനും കൊല്ലപ്പെട്ടവരിൽപെടും. ഖാൻ യൂനുസിൽ അൽഅമൽ സിറ്റി ആശുപത്രി സമീപത്ത് കനത്ത ബോംബിങ്ങിൽ ചുരുങ്ങിയത് 20 പേർ മരണത്തിന് കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.