ഡെലവെയറിനോട് വികാര നിർഭരമായി യാത്ര പറഞ്ഞ് ബൈഡൻ
text_fieldsഡെലവെയർ തന്നെ സ്നേഹിച്ച, തന്‍റെ ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന ഡെലവെയർ സംസ്ഥാനത്തെ ജനത്തോട് വികാരാധീനനായി യാത്ര പറഞ്ഞ്, വാഷിങ്ടണിലേക്ക് ബൈഡൻ യാത്രയായി. അദ്ദേഹം ഇന്നു പ്രസിഡന്‍റായി ചുമതലയേൽക്കും. പ്രഥമ വനിത ഡോ. ജിൽ ബൈഡനുമായി യാത്ര പുറപ്പെടുന്നതിന് മുമ്പ് എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടു നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞു. പ്രസംഗം കേട്ടുനിന്നവരെയും ഈറനണിയിച്ചു.
കുടുംബങ്ങളിൽ ഞങ്ങൾ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങൾ, ഞങ്ങളിൽ പ്രകടമാകുന്ന സ്വഭാവ ശ്രേഷ്ഠത, ഇതെല്ലാം രൂപപ്പെട്ടത് ഡെലവെയറിൽ നിന്നുമാണെന്നു പരസ്യമായി പ്രഖ്യാപിക്കുന്നതിൽ അഭിമാനം കൊള്ളുന്നതായി ബൈഡൻ വ്യക്തമാക്കി.
കഴിഞ്ഞ 36 വർഷം തുടർച്ചയായി യു.എസ് സെനറ്ററായി എന്നെ തെരഞ്ഞെടുത്ത ഡെലവെയറിൽ നിന്നും ഞങ്ങൾ വാഷിങ്ടണിലേക്ക് പോകുമ്പോൾ ഒരു സ്വകാര്യ ദുഃഖം ഞങ്ങളുടെ മനസിൽ ഇന്നും തളംകെട്ടി കിടക്കുന്നുണ്ട്. ഡെലവെയർ അറ്റോർണി ജനറലായിരുന്ന ഞങ്ങളുടെ മകൻ ബ്യു ബൈഡൻ ഞങ്ങളോടൊപ്പമില്ല. 2015ൽ മസ്തിഷ്ക അർബുദത്തെ തുടർന്ന് ബ്യു ബൈഡൻ വിട പറയുകയായിരുന്നു.
ബറാക്ക് ഒബാമ പ്രസിഡന്‍റും ഞാൻ വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്ഥാനമേൽക്കാൻ വാഷിങ്ണിലേക്ക് ഒരുമിച്ചു പുറപ്പെട്ടത് ട്രെയിനിലായിരുന്നു. എന്നാൽ, ആ കീഴ്‍വഴക്കം സുരക്ഷ സംവിധാനം കർശനമാക്കിയതിനാൽ സാധ്യമല്ലെന്നും ബൈഡൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.