വീട്ടിലിരുന്ന് ജോലി ശീലമായി; ഓഫീസിലേക്ക് മടങ്ങാൻ മടിച്ച് പണി നിർത്തുന്നവർ കൂടുന്നു
text_fieldsന്യൂയോർക്: കോവിഡ് മഹാമാരിയിൽ സ്ഥിരം ഓഫീസിലെത്തി ജോലി ചെയ്യുന്നതിെല അപകടസാധ്യത തിരിച്ചറിഞ്ഞ് തത്കാലം വീട്ടിലിരുന്ന് ഒാൺലൈനായി ചെയ്യാൻ അനുമതി നൽകിയ സർക്കാറുകൾക്കും കമ്പനികൾക്കും തലവേദന സൃഷ്ടിച്ച് അമേരിക്കയിൽനിന്നുള്ള പുതിയ റിപ്പോർട്ടുകൾ. ഓഫീസിലേക്ക് തിരികെ പോകുന്നതിന് പകരം ജോലി നിർത്തുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ട്.
പല രാജ്യങ്ങളിലും വാക്സിനേഷൻ അവസാനത്തോടടുക്കുന്ന സാഹചര്യത്തിൽ കോവിഡ് പറഞ്ഞ് ഇനിയും വീട്ടിലിരിത്തേണ്ടതില്ലെന്ന് കമ്പനികൾ തീരുമാനമെടുത്തുതുടങ്ങിയിട്ടുണ്ട്. ഗൂഗ്ൾ, ഫോർഡ്, സിറ്റി ഗ്രൂപ് തുടങ്ങിയ അമേരിക്കൻ ഭീമന്മാർ ഈ നിലപാട് പരസ്യമാക്കുകയും ചെയ്തുകഴിഞ്ഞു. മറ്റു നഷ്ടങ്ങൾക്കൊപ്പം തൊഴിലിടങ്ങളിലെ കൂട്ടായ്മ ഇല്ലാതാകുേമ്പാഴുള്ള വലിയ നഷ്ടമാണ് അവരെ കുഴക്കുന്നത്. ഇനിയും വീട്ടിൽ മടിപിടിച്ചിരിക്കേണ്ടതില്ലെന്ന തിരിച്ചറിവ് കമ്പനി മുതലാളിമാരെ ആവേശിച്ചെങ്കിൽ മറുവശത്ത്, നേെര മറിച്ചാണ് തൊഴിലാളി മനസ്സെന്ന് പറയുന്നു, റിപ്പോർട്ടുകൾ.
രണ്ടാം തരംഗമായും മൂന്നാം തരംഗമായും കോവിഡ് ലോകത്തെ പിടിച്ചുലക്കിയപ്പോൾ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്തു ശീലിച്ച ജോലി ഇത്രയേറെ വൃത്തിയിലും കൂടുതലുമായി ഓഫീസിലെത്തിയാൽ ചെയ്യാനാകുമോ എന്നാണ് അവർ ചോദിക്കുന്നത്. എന്നുമാത്രമല്ല, തൊഴിലിനായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതും മറ്റും കാര്യങ്ങൾ ഇനിയും കുഴക്കുമോ എന്നും അവർ ചോദിക്കുന്നു. ഓഫീസിലേക്ക് തിരിച്ചുവരുന്നതിന് പകരം ആ ജോലി വേണ്ടെന്നുവെക്കാൻ താൽപര്യം കാണിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.
യു.എസിൽ 28 ശതമാനം പേർ മാത്രമാണ് 'വർക് അറ്റ് ഹോം'' നിർത്തി ഓഫീസുകളിലേക്ക് മടങ്ങിയത്. യു.എസിൽ അടുത്തിടെ നടന്ന സർവേയിൽ പങ്കെടുത്ത 1,000 പേരിൽ 39 ശതമാനവും ഓഫീസിലേക്ക് മടങ്ങുന്നതിന് പകരം ജോലി നിർത്താമെന്ന് ആലോചിക്കുന്നവരാണ്. അതിൽതന്നെ, പുതിയ തലമുറയുടെ എണ്ണം കണക്കാക്കുേമ്പാൾ 49 ശതമാനം വരും. 2,100 ഓളം പേർ ഇതിന്‍റെ പേരിൽ ജോലി നിർത്തിയതായും െഫ്ലക്സ് ജോബ്സ് സർവേ പറയുന്നു.
അതേ സമയം, ആരോഗ്യ മേഖലയിലും മാധ്യമ പ്രവർത്തന രംഗത്തുമായി അവധിയില്ലാതെ ജോലിയെടുത്തവർക്ക് മുന്നിൽ അന്നും ഇന്നും ഇങ്ങനെയൊരു വഴി തുറന്നുകിടന്നിട്ടില്ലെന്നത് വേറെ കാര്യം. പക്ഷേ, മറ്റു കോർപറേറ്റ് മേഖലകളിൽ ഓൺലൈനായും ഓഫ്ലൈനായും ഒരേ വേഗത്തിൽ ജോലി ചെയ്യുന്നവരാണ് ഇനി വീട്ടിലിരുന്നുതന്നെ എല്ലാം പൂർത്തിയാക്കാം എന്നു ചിന്തിച്ചുതുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.