സിഗ്നൽ ആപ്പിന്റെ സ്ഥാപകൻ മോക്‌സി മര്‍ലിന്‍ സ്‌പൈക്ക് സി.ഇ.ഒ സ്ഥാനമൊഴിഞ്ഞു
text_fieldsവ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്സാപ്പ് ഉപയോക്താക്കൾക്കിടയിൽ ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ പ്രചാരത്തിലെത്തിയതാണ് സിഗ്നൽ ആപ്.
എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന് ഇതിനകം ലക്ഷക്കണക്കിന് ഉപയോക്താക്കളും ഉണ്ട്. ഇതിന്റെ സ്ഥാപകനും സി.ഇ.ഒയുമായ മോക്‌സി മര്‍ലിന്‍ സ്‌പൈക്ക് ആണ് സ്ഥാനം ഒഴിയുന്നത്. ഫേസ്ബുക്ക് ഏറ്റെടുക്കുന്നതിന് മുമ്പ് വാട്സാപ്പിന്റെ നേതൃനിരയിലുണ്ടായിരുന്നയാളും വാട്സാപ്പിന്റെ സഹസ്ഥാപകനുമായ ജാക്ക് കോം സിഗ്നലിന്റെ ഇടക്കാല സി.ഇ.ഒ ആയി ചുമതലയേല്‍ക്കും എന്നാണ് റിപ്പോർട്ടുകൾ.
'സിഗ്നലിന്റെ അന്തമില്ലാത്ത സാധ്യതകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പുതിയ ഊര്‍ജവും പ്രതിബദ്ധതയും ഉള്ള ഒരാളെ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങേയറ്റം മനഃസുഖത്തോടുകൂടിയാണ് ഞാന്‍ സി.ഇ.ഒ സ്ഥാനം മാറുന്നത്' -തിങ്കളാഴ്ച മര്‍ലിന്‍ സ്‌പൈക്ക് സമൂഹമാധ്യമം വഴി അറിയിച്ചു.
സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞെങ്കിലും സിഗ്നലിന്റെ ബോര്‍ഡ് അംഗമായി മര്‍ലിന്‍സ്‌പൈക്ക് തുടരും. 2014ല്‍ തുടക്കമിട്ട സിഗ്നലിന് നാല് കോടി പ്രതിമാസ ഉപഭോക്താക്കളുണ്ട്. വാട്സ്ആപ് സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ സിഗ്നലിന് സഹായകമാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.