ഇതാണ് ഭൂമി അവസാനിക്കുന്ന ഇടം...
text_fieldsഎല്ലാത്തിനും ഒരു തുടക്കവും അവാനവും ഉണ്ടാകുമല്ലോ. അപ്പോൾ ഭൂമിയുടെ അവസാനമെവിടെയാകും?
നോർവെയാണ് ഭൂമി അവസാനിക്കുന്ന ആ രാജ്യം. ഭൂമിയുടെ ഏറ്റവും അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് ആറു മാസം പകലാണെങ്കിൽ ആറു മാസം തുടർച്ചയായി രാത്രി ആയിരിക്കും. ഭൂമിയിലെ ചെരിവാണ് ഈ പ്രതിഭാസത്തിന് പിന്നിൽ. ഉദയ സൂര്യൻറെ കിരണങ്ങൾ ആദ്യം എത്തുന്നതും നോർവെയിലാണ്. അതു കൊണ്ടു തന്നെ ഉദയ സൂര്യൻറെ നാടെന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്
സ്കാൻഡിനേവിയൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് നോർവേ. തലസ്ഥാനമായ ഒസ്ലോയുടെ തെക്കൻ പ്രദേശങ്ങളിലാണ് രാജ്യത്തെ അമ്പത് ശതമാനം വരുന്ന ജനസംഖ്യ താമസിക്കുന്നത്. നോർവെയുടെ മൂന്നിൽ രണ്ട് ഭാഗവും പർവ്വത നിരകളാണ്.
ഗ്ലേഷ്യൽ ഫ്ജോർഡുകളാൽ നിർമിതമായ ഭൂപ്രദേശത്തിൽ ഏകദേശം അമ്പതോളം ദ്വീപുകളാണുള്ളത്. പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായ രാജ്യം സന്ദർശിക്കാൻ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. സംഗീതസംവിധായകൻ എഡ്വാർഡ് ഗ്രിഗ്, ചിത്രകാരൻ എഡ്വാർഡ് മഞ്ച്, നോവലിസ്റ്റുകളായ നട്ട് ഹംസൺ, സിഗ്രിഡ് അണ്ട്സെറ്റ്, നാടകകൃത്ത് ഹെൻറിക് ഇബ്‌സെൻ എന്നിവരുൾപ്പെടെ നിരവധി കലാകാരൻമാരെ ലോകത്തിന് സംഭാവന ചെയതതിലും നോർവെയുടെ പങ്ക് എടുത്ത് പറയേണ്ടതു തന്നെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.