നയതന്ത്ര പ്രതിനിധികളെ തുർക്കി പുറത്താക്കില്ല; രാജ്യത്തിന് വലുത് ദേശീയ പരമാധികാരമെന്ന് ഉർദുഗാൻ, അക്കാര്യത്തിൽ വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടതില്ല
text_fieldsഅങ്കാറ: ഉസ്മാൻ ഖവാല മോചന വിഷയത്തിൽ അമേരിക്ക ഉൾപ്പടെ പത്ത് പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള നീക്കത്തിൽ നിന്ന് തുർക്കി പിന്മാറി. തുർക്കിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതിൽ നിന്ന് ഈ രാജ്യങ്ങൾ വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് നീക്കത്തിൽ നിന്നും പിന്മാറുന്നതെന്ന് പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു.
Turkish President #Erdogan reversed his decision to expel US and 9 other Western ambassadors, claimed envoys admitted to their mistakes, would be careful in their statements in the future, and vowed to kick them or others out from #Turkey if they do not behave. pic.twitter.com/4O8Bmn4vP3
— Abdullah Bozkurt (@abdbozkurt) October 25, 2021
''ആരിൽ നിന്നും ഉത്തരവ് സ്വീകരിക്കേണ്ട ഗതികേട് തുർക്കിക്കില്ല. ആരുടേയോ സമ്മർദ്ദത്തിൽ ചലിക്കുന്ന രാജ്യവുമല്ല ഇത്. പ്രശ്നങ്ങൾ സൃഷ്ടിക്കല്ല ഞങ്ങളുടെ ലക്ഷ്യം. രാജ്യ നിയമവും അഭിമാനവും പരമാധികാരവും സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്''- ഉർദുഗാൻ പ്രതികരിച്ചു.
Erdogan steps back from threat to expel Western envoys https://t.co/hXG106hmKH
— Mutlu Civiroglu (@mutludc) October 25, 2021
നേരത്തെ, പുറത്താക്കാനുള്ള നടപടി ന്യായീകരിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്തുവന്നിരുന്നു. 2016ലെ സൈനിക അട്ടിമറിക്ക് സഹായം ചെയ്തുവെന്നാണ് ഉസ്മാൻ ഖവാലക്കെതിരായ കുറ്റം. ഇയാളുടെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
#UPDATE Turkish President Recep Tayyip Erdogan rowed back on Monday from his threat to expel 10 Western envoys over their joint statement of support for a jailed civil society leader
— AFP News Agency (@AFP) October 25, 2021
➡️https://t.co/e76Yqboo2e pic.twitter.com/SvRZGVemIx
വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഉസ്മാൻ ഖവാലയുടെ മോചനമാവശ്യപ്പെട്ട് നയതന്ത്ര പ്രതിനിധികൾ രംഗത്തുവന്നതോടെയാണ് പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഉർദുഗാൻ സർക്കാർ നടപടിക്ക് തയാറെടുത്തിരുന്നത്. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിരവധി തവണ പ്രതിഷേധം അറിയിച്ചിട്ടും പിന്മാറാതിരുന്നതോടെയായിരുന്നു തുർക്കിയുടെ നടപടി.
യു.എസ്, ജർമനി, കാനഡ, ഡെൻമാർക്, ഫിൻലാൻഡ്, ഫ്രാൻസ്, നെതർലൻഡ്സ്, ന്യൂസിലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനായിരുന്നു നീക്കം.
Osman Kavala pic.twitter.com/heJnQavEeG
— Türk Alıntı (@turkalinti) October 20, 2021
തുർക്കി വാർത്ത വിനിമയ മേധാവിയും നീക്കത്തിൽ വിശദീകരണം നൽകി. ''ഈ വിഷയത്തിൽ വിദേശകാര്യ വക്താക്കൾക്ക് ഞങ്ങൾ പലതവണ മുന്നറിയിപ്പ് നൽകിയതാണ്. രാജ്യ പരമാധികാരത്തിൽ ഒരു തലത്തിലുള്ള സമവായത്തിനും ഞങ്ങൾ തയാറല്ല. ഇത്തരം കഠിന നടപടിയിലേക്ക് നീങ്ങാൻ മന്ത്രാലയത്തിന് യാതൊരു മടിയുമില്ല'' -വാർത്ത വിനിമയ മേധാവി ഫഹ്റുദ്ദിൻ അൽതുൻ പറഞ്ഞു. തുർക്കി നീക്കത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തു വിന്നിരുന്നു.
10 പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനൊരുങ്ങി തുർക്കി
അങ്കാറ: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ 10 പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനൊരുങ്ങുന്നു. ജയിലിലടച്ച സാമൂഹിക പ്രവർത്തകൻ ഉസ്മാൻ കവാലയുടെ മോചനമാവശ്യപ്പെട്ട് നയതന്ത്ര പ്രതിനിധികൾ രംഗത്തുവന്നതാണ് തുർക്കിയെ പ്രകോപിപ്പിച്ചത്. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാൽ നാറ്റോ രാജ്യങ്ങളും തുർക്കിയും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാകും.
ശനിയാഴ്ചയാണ് യു.എസ്, ജർമനി, കാനഡ, ഡെൻമാർക്, ഫിൻലാൻഡ്, ഫ്രാൻസ്, നെതർലൻഡ്സ്, ന്യൂസിലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാൻ ഉർദുഗാൻ ആവശ്യപ്പെട്ടത്. തുർക്കിയെ കുറിച്ച് നയതന്ത്ര പ്രതിനിധികൾ അറിയാൻ പോകുന്നതേയുള്ളൂവെന്നും ഉർദുഗാൻ പറഞ്ഞു.
എന്നാൽ, ഉത്തരവ് നടപ്പാക്കാൻ നിശ്ചിത സമയ പരിധിയില്ല. 2013ൽ ദേശവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്ക് പണം നൽകി, 2016ലെ പരാജയപ്പെട്ട അട്ടിമറിശ്രമത്തിൽ പങ്കാളിയായി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 2017ൽ കവാലയെ തുർക്കി ജയിലിലടച്ചത്. കുറ്റങ്ങൾ ഇദ്ദേഹം നിഷേധിച്ചിരുന്നു.
തിങ്കളാഴ്ചയാണ് നയതന്ത്ര പ്രതിനിധികൾ ഒന്നടങ്കം കവാലയുടെ മോചനമാവശ്യപ്പെട്ട് പ്രസ്താവനയിറക്കിയത്. കവാലയുടെ തടങ്കൽ നീട്ടുന്നത് തുർക്കിയുടെ പ്രതിച്ഛായ തകർക്കുമെന്നും അവർ പറഞ്ഞു. കവാലയെ മോചിപ്പിക്കണമെന്ന് 2019ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ കൗൺസിലും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.