അസുഖബാധിതൻ; മൂന്നാം ദിനവും പ്രചാരണം റദ്ദാക്കി ഉർദുഗാൻ
text_fieldsഇസ്തംബൂൾ: അസുഖബാധിതനായതിനെ തുടർന്ന് മൂന്നാം ദിവസവും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. മേയ് 14ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് ജനവിധി തേടുകയാണ് അദ്ദേഹം.
വെള്ളിയാഴ്ച തെക്കൻ നഗരമായ അദാനയിൽ ഒരു പാലം ഉദ്ഘാടനത്തിലും തുടർന്ന് പ്രചാരണ റാലിയിലും ഉർദുഗാൻ പങ്കെടുക്കേണ്ടതായിരുന്നു.
കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യം മൂലം ലൈവ് ടെലിവിഷൻ അഭിമുഖത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. 20 മിനിറ്റ് ഇടവേളക്കു ശേഷം ടി.വിയിൽ തിരിച്ചെത്തിയ അദ്ദേഹം രണ്ടുദിവസത്തെ തിരക്കുപിടിച്ച കാമ്പയിനു ശേഷം തനിക്ക് വയറിന് അസ്വസ്ഥതയുണ്ടായിരുന്നതായി വ്യക്തമാക്കി.
അതിനിടെ ഉർദുഗാന് ഹൃദയാഘാതമാണെന്ന സമൂഹ മാധ്യമ പ്രചാരണം അദ്ദേഹത്തിന്റെ ആശയവിനിമയ വകുപ്പ് മേധാവി ഫഹ്റുദ്ദീൻ അൽതൂൻ നിഷേധിച്ചു. ആറ് പാർട്ടികളുടെ പിന്തുണയുള്ള കെമാൽ കിലിദറോഗ്ലുവാണ് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.