Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 10:09 PM IST Updated On
date_range 3 Feb 2022 10:09 PM ISTസംഘർഷത്തിന് അയവുവരുത്താൻ ഉർദുഗാൻ യുക്രെയ്നിൽ
text_fieldsbookmark_border
കിയവ്: അതിർത്തിയിൽ റഷ്യ ഒരുലക്ഷത്തിലേറെ സൈനികരെ വിന്യസിച്ചതോടെ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ മാധ്യസ്ഥനാകാൻ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ യുക്രെയ്നിലെത്തി. യുക്രെയ്നെ റഷ്യ ആക്രമിച്ചേക്കുമെന്ന ഭീഷണിയിൽ യു.എസ് കിഴക്കൻ യൂറോപ്പിലേക്ക് സൈന്യത്തെ അയക്കാൻ സജ്ജമാക്കിയിരിക്കയാണ്.
പ്രശ്നത്തിന് പരിഹാരം കാണാൻ നാറ്റോ നേതാക്കൾ യുക്രെയ്നിലെത്തിയിരുന്നു. യുക്രെയ്നുമായും റഷ്യയുമായും നല്ല ബന്ധം പുലർത്തുന്ന തുർക്കി പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുകയെന്നാണ് റിപ്പോർട്ട്. നിരവധി ആഗോളപ്രശ്നങ്ങളിൽ റഷ്യക്കൊപ്പം നിൽക്കുന്ന തുർക്കി യുക്രെയ്ന് ആയുധങ്ങളും നൽകുന്നുണ്ട്. അതിനിടെ, ആക്രമിക്കാൻ പദ്ധതിയില്ലെന്നാണ് റഷ്യ ആവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story