ഇസ്ലാം വിരുദ്ധ നീക്കം: മാക്രോണിെൻറ മനോനില പരിശോധിച്ച് ചികിത്സിക്കണമെന്ന് ഉറുദുഗാൻ
text_fieldsഇസ്താംബൂൾ: മുസ്ലിംകളോടുള്ള ഫ്രാൻസിെൻറ പുതിയ സമീപനത്തിെൻറ പേരിൽ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുസ്ലിംകളോടും ഇസ്ലാമിനും നേരെയുള്ള ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോണിെൻറ സമീപനം മുൻനിർത്തി അദ്ദേഹത്തിെൻറ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉറുദുഗാൻ.
'മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ഈ വിധം പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച് എന്താണ് പറയാന്‍ കഴിയുക?. ഒന്നാമതായി, മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്‍' -കയ്സേരി നഗരത്തിൽ ശനിയാഴ്ച നടന്ന യോഗത്തിൽ ഉറുദുഗാന്‍ പറഞ്ഞു.
ഇസ്ലാമിക മൗലികവാദത്തെ പ്രതിരോധിക്കാനും ഫ്രാൻസിെൻറ മതേതര പ്രതിച്ഛായ സംരക്ഷിക്കാനുമുള്ള പദ്ധതികൾ അനാവരണം ചെയ്ത മാക്രോണിെൻറ പുത്തൻ നയങ്ങൾക്കെതിരായിരുന്നു തുർക്കി ഭരണാധികാരിയുടെ ആക്രമണം.
തുർക്കിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതിനാൽ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുന്നതായും ഫ്രാൻസ് പ്രതികരിച്ചു.
ഫ്രാൻസിൽ മാത്രമല്ല ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‍ലാമെന്ന് മാക്രോണ്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വിവാദങ്ങൾ കൂടുതൽ കത്തിപ്പടർന്നത്.
ഫ്രാൻസിൽ ഇപ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും ഹിജാബ് നിരോധമുണ്ട്. മാക്രോണിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പള്ളികളുടെ വിദേശ ധനസഹായത്തിന്മേൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും മാക്രോണ്‍ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.