ഐ.എസ് തലവൻ അബു അൽ-ഹുസൈൻ ഖുറൈശിയെ വധിച്ചെന്ന്
text_fieldsഅങ്കാറ: ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവൻ അബു അൽ-ഹുസൈൻ അൽ-ഖുറൈശിയെ വധിച്ചെന്ന് തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. രഹസ്യാന്വേഷണ ഏജൻസികളുടെ ഏറെ നാൾ നീണ്ട ആസൂത്രണത്തിലൊടുവിലാണ് സിറിയയിൽ നടത്തിയ ആക്രമണത്തിൽ ഐ.എസ് തലവനെ വധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരവാദ സംഘടനകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ഉർദുഗാൻ പറഞ്ഞു. സിറിയൻ വിമതർക്ക് അധിപത്യമുള്ള വടക്കൻ മേഖലയിലെ ജിന്തെറസ് നഗരത്തിൽ വെച്ചാണ് തുർക്കിയയുടെ ആക്രമണം നടന്നതെന്ന് സിറിയിൻ സുരക്ഷാ അധികൃതർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ തുർക്കിയയോടൊപ്പം കനത്ത നാശം നേരിട്ട മേഖലയാണിത്.
അബു അൽ-ഹുസൈൻ താമസിച്ചിരുന്ന കെട്ടിടം ഡ്രോണുകളാൽ വളയുകയായിരുന്നു. തുടർന്ന് കീഴടങ്ങാൻ നിർദേശം നൽകിയെങ്കിലും ഇതിന് തയാറാകാതെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, തലവൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ.എസിന്‍റെ ഭാഗത്തുനിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല.
ഐ.എസ് തലവനായിരുന്ന അബു ഹസൻ അൽ-ഹാഷിമി അൽ ഖുറൈശി കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അബു അൽ-ഹുസൈൻ തലവനായി സ്ഥാനമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.