യൂറോപ്യൻ യൂനിയൻ നേതാക്കൾ യുക്രെയ്നിൽ
text_fieldsകിയവ്: വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ അകമ്പടിയിൽ യൂറോപ്യൻ യൂനിയൻ നേതാക്കൾ യുക്രെയ്ൻ തലസ്ഥാനമായ കിയവിലെത്തി അധികൃതരുമായി ചർച്ച നടത്തി. യുക്രെയ്നിന്റെ യൂറോപ്യൻ യൂനിയൻ പ്രവേശനം, റഷ്യക്കെതിരായ പത്താം റൗണ്ട് ഉപരോധം, റഷ്യൻ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില പരിധി, യുക്രെയ്നുള്ള യുദ്ധകാല സഹായം എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയത്.
പത്താം റൗണ്ട് ഉപരോധം റഷ്യൻ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് പ്രഖ്യാപിച്ചേക്കും. യുക്രെയ്നിന്റെ യൂറോപ്യൻ യൂനിയൻ പ്രവേശനത്തിന് കടമ്പകളേറെയുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയാണ് യൂറോപ്യൻ യൂനിയൻ അധികൃതരെ ചർച്ചക്ക് ക്ഷണിച്ചത്. യുദ്ധം തുടരുന്ന കാലമത്രയും യുക്രെയ്നുള്ള സഹായവും പിന്തുണയും തുടരുമെന്ന് യൂറോപ്യൻ യൂനിയൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിൾ, ഇ.യു വിദേശനയ മേധാവി ജോസഫ് ബോറെൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.