കോവിഡ് 19െൻറ രണ്ടാം വരവിൽ ഞെട്ടി യൂറോപ്: പടരുന്നത് അതിവേഗം, സ്ഥിതി അതിഗുരുതരമെന്ന് ലോകാരോഗ്യ സംഘടന
text_fields
ലണ്ടൻ: പുതുവർഷത്തിൽ ഇന്ത്യയുൾപെടെ ലോക രാജ്യങ്ങൾ പതിവു ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെ േകാവിഡ്-19െൻറ രണ്ടാം വ്യാപനത്തിൽ ഞെട്ടിവിറച്ച് യൂറോപ്. ചെറിയ ഇടവേളക്കു ശേഷമാണ് അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്. ഇതാകട്ടെ, ഏറ്റവും കൂടുതൽ പിടികൂടുന്നത് യൂറോപിലെ വിവിധ രാജ്യങ്ങളെ.
ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർച്ച് വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
മഹാമാരി യൂറോപിനെ പ്രതിസന്ധിയുടെ മുനമ്പിൽ നിർത്തുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വാക്സിൻ എത്തിയത് കോവിഡ് പ്രതിരോധത്തിന് പുതുവഴി തുറെന്നങ്കിലും യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിൽ പകുതിയിലും വൈറസിെൻറ വ്യാപനത്തിന് വേഗം കൂടുതലാണ്. ലക്ഷത്തിൽ 150 പേരിലേറെയാണ് ഇവിടങ്ങളിൽ വ്യാപനമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഡബ്ല്യൂ.എച്ച്.ഒ യൂറോപ് മേഖല ഡയറക്ടർ ഹാൻസ് ക്ലുഗ് പറയുന്നു. 22 രാജ്യങ്ങളിലാണ് വൈറസിെൻറ പുതിയ മാരക വകഭേദം പടർന്നുപിടിക്കുന്നത്. കഴിഞ്ഞ നവംബറിൽ ആദ്യമായി തിരിച്ചറിഞ്ഞ പുതിയ വകഭേദം ഏറ്റവും എളുപ്പം നാശം വിതക്കുന്നത് ബ്രിട്ടനിലാണ്.
2020ൽ യൂറോപിൽ കോവിഡ് ബാധിച്ച് മൊത്തം മരണസംഖ്യ ആറു ലക്ഷത്തോളമാണ്. യു.കെ, റഷ്യ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവയിലൊക്കെയും അരലക്ഷത്തിനു മേലെയാണ് മരണം. ബ്രിട്ടൻ, സ്പെയിൻ, ഫ്രാൻസ് എന്നിവയാണ് ഇതിൽ മുന്നിലുള്ളത്. മുക്കാൽ ലക്ഷത്തിൽ കൂടുതലോ അതിനരികെയോ പേർ ഇവിടങ്ങളിൽ കോവിഡ് ബാധയെ തുടർന്ന് ഇവിടങ്ങളിൽ മരിച്ചിട്ടുണ്ട്.
യൂറോപിൽ ഇപ്പോഴും ലോക്ഡൗണിൽ കുടുങ്ങി 23 കോടി പേർ വിവിധ രാജ്യങ്ങളിലെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.