കടുത്ത ചൂടിൽ ഉരുകി യൂറോപ്പ്, കാട്ടുതീയോട് പൊരുതി ഫ്രാൻസ്
text_fieldsപാരിസ്: വീണ്ടും ഭീഷണിയായി തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ കാട്ടുതീ. പൈൻമരക്കാടുകളിൽ പടർന്ന തീ നാലാംദിവസവും നിയന്ത്രണവിധേയമായില്ല. ജിറോണ്ടെ, ലാൻഡസ് മേഖലകളിൽ ചൊവ്വാഴ്ച മുതൽ പടർന്ന കാട്ടുതീയിൽ 74 ചതുരശ്ര കിലോമീറ്ററിലധികം വനമേഖല കത്തിനശിച്ചതായി പ്രാദേശിക അധികൃതർ പറഞ്ഞു. ആയിരത്തിലധികം അഗ്നിശമനസേനാംഗങ്ങൾ വ്യാഴാഴ്ചയും തീകെടുത്താനുള്ള പരിശ്രമത്തിലായിരുന്നു. പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു.
16 വീടുകൾ കത്തിനശിച്ചു. ഫ്രാൻസിൽ 40 ഡിഗ്രി സെൽഷ്യസ് താപനില ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മറ്റു യൂറോപ്യൻ രാജ്യങ്ങളെപ്പോലെ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് ഫ്രാൻസിനും വിനയാകുന്നത്. കാട്ടുതീയെ പ്രതിരോധിക്കാൻ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ വെള്ളിയാഴ്ച ഫ്രാൻസിലേക്ക് എത്തിത്തുടങ്ങി.
അതിനിടെ, വരൾച്ചയിൽ യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ പകുതിയോളം വലയുകയാണ്. പടിഞ്ഞാറൻ, മധ്യ, തെക്കൻ യൂറോപ്പിൽ രണ്ടു മാസമായി കാര്യമായ മഴയില്ല. സ്പെയിൻ, പോർചുഗൽ തുടങ്ങിയ രാജ്യങ്ങളിലും മഴ പെയ്തിട്ട് നാളുകളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.