ഗാർഹികപീഡന ഇരകൾക്ക് 10 ദിവസം അവധി
text_fieldsവെലിങ്ടൺ: ഗാർഹിക പീഡനത്തിനിരയായ വ്യക്തികൾക്ക് 10 ദിവസം ശമ്പളത്തോടെ അവധി അനുവദിക്കുന്ന ആദ്യ രാജ്യമായി ന്യൂസിലൻഡ് മാറി. പങ്കാളികളിൽനിന്ന് താമസം മാറാനും കുട്ടികളുമൊന്നിച്ച് പുതിയ തണൽ കണ്ടെത്താനും വേണ്ടിയാണീ സമയം അനുവദിച്ചത്.
57നെതിരെ 63 വേട്ടുകൾക്കാണ് ബിൽ പാസായത്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുമ്പ് വനിതകളുടെ അഭയകേന്ദ്രത്തിൽ പ്രവർത്തിച്ച ജാൻ ലോഗി എം.പിയുടെ ഏഴ് വർഷത്തെ ശ്രമഫലമായാണ് ഏറെ എതിർപ്പുകൾക്കിടയിലും ബിൽ പാസായത്.
വികസിത രാജ്യങ്ങളിൽ ഗാർഹികപീഡന നിരക്ക് ഉയരത്തിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലൻഡ്. ഒാരോ നാലുമിനിറ്റിലും ഒാരോ ഗാർഹിക പീഡനങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് കണക്ക്. നിയമം അടുത്ത വർഷം ഏപ്രിൽ മുതലാണ് പ്രാബല്യത്തിലാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.