ആശ്വാസ വാർത്ത; ഇറ്റലിയിൽ കോവിഡ് ബാധിച്ച 101കാരൻ രോഗമുക്തി നേടി
text_fieldsറോം: കോവിഡ് ഭയാശങ്കകൾക്കിടയിലും ചിലയിടങ്ങളിൽ നിന്ന് ശുഭസൂചനകളടങ്ങിയ വാർത്തകൾ വരാൻ തുടങ്ങിയിരിക്കുന്നു. ചൈനയിൽ രോഗബാധ സ്ഥിരീകരിച്ച 70,000ത്തിലധികമാളുകൾ രോഗമുക്തി നേടിയെന്ന വാർത്ത ലോകജനത വലിയ ആശ്വാസമെന്നോണമാണ് ഏറ്റെടുത്തത്. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയിൽ നിന്നും ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ വാർത്തയും ഏറെ ആശ്വാസം പകരുന്നതാണ്.
കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 101കാരനാണ് രോഗ മുക്തി നേടി ആശുപത്രി വിട്ടിരിക്കുന്നത്. ഇറ്റലിയിലെ റിമിനി സിറ്റിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകത്ത് ഇതുവരെ രോഗം ഭേദമായതില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും ‘മിസ്റ്റർ പി.’ എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ച വൃദ്ധൻ.
ഇയാൾ 1919ൽ ജനിച്ചതായ രേഖകൾ ഉണ്ടെന്ന് റിമിനി വൈസ് മേയർ ഗ്ലോറിയ ലിസി അവകാശപ്പെടുന്നു. മിസ്റ്റർ പി. രോഗം ഭേദമായി പോയതോടെ റിമിനിയിലെ ആശുപത്രിയിൽ അതായിരുന്നു ചർച്ചാവിഷയം. രാജ്യത്തെ ജനങ്ങൾക്ക് പുത്തൻ പ്രതീക്ഷയാണ് സംഭവം നൽകിയതെന്നും അവർ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രായമായവരിൽ കൊറോണ വൈറസ് കൂടുതല്‍ അപകടം വിതക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറ്റാലിയന്‍ മാധ്യമങ്ങൾ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മിസ്റ്റർ പിയുടെ അനുഭവം മരണനിരക്കിൽ ചൈനയെ മറികടന്ന ഇറ്റലിക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.