മഞ്ഞിനടിയിൽ 40 മിനിറ്റ്; 12കാരന് പുനർജന്മം
text_fieldsപാരിസ്: ഹിമപാതത്തിൽപ്പെട്ട് മുക്കാൽ മണിക്കൂറോളം മഞ്ഞുപാളികൾക്കടിയിൽ കുടു ങ്ങിയ 12 കാരനെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലാക്കി. ഫ്രാൻസിലെ ആൽപ്സ് പർവതനിരകളിൽ കുടുംബത്തോടൊപ്പം മലകയറാൻ പോയ ബാലനാണ് അപകടത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഏകദേശം 40 മിനിറ്റ് മഞ്ഞിനടിയിൽ കിടന്ന ബാലൻ ഗ്രേനോബിളിലെ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുകയാണ്.
15 മിനിറ്റിലധികം മഞ്ഞിനടിയിൽപ്പെട്ടാൽ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെങ്കിലും വീഴ്ചയിൽ കാലിന് സംഭവിച്ച ഒടിവ് ഒഴിച്ചാൽ ബാലെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഫ്രാൻസിലെ ലാ പ്ലാഗ്നെ സ്കീ പ്രദേശത്താണ് പ്രാദേശിക സമയം ഉച്ചക്ക് രണ്ടു മണിയോടെ കനത്ത ഹിമപാതമുണ്ടായത്. ഇരച്ചെത്തിയ മഞ്ഞുപാളികൾ ഇടിച്ചുതെറിപ്പിച്ച ബാലൻ കുടുംബത്തിൽനിന്ന് വേർപെട്ട് മഞ്ഞിനടിയിലാവുകയായിരുന്നു. അപകടം സംഭവിക്കുകയോ ഒറ്റെപ്പടുകയോ ചെയ്താൽ കണ്ടെത്താൻ സഹായിക്കുന്ന സിഗ്നലുകൾ പുറപ്പെടുവിക്കുന്ന ‘ട്രാസ്മിറ്റിങ് ബീക്കൺ’ പോലുമില്ലാതെയാണ് ബാലൻ മഞ്ഞിനടിയിൽ കുടുങ്ങിയത്. കുതിച്ചെത്തിയ മൗണ്ടൻ െപാലീസും രക്ഷാപ്രവർത്തകരും തെരച്ചിൽ നടത്തുന്നതിനിടെ സംഘത്തിലെ നായയാണ് മഞ്ഞിനടിയിൽ മനുഷ്യനുണ്ടെന്ന രീതിയിൽ സൂചന നൽകിയത്. തുടർന്ന് നടന്ന രക്ഷാപ്രവർത്തനത്തിലാണ് 12 കാരനെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. ബാലെൻറ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.