കാനഡയിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ 18 മരണം
text_fieldsഒാട്ടവ: കാനഡയിൽ പൊലീസ് വേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവെപ്പിൽ 18 പേർ കൊല്ലപ് പെട്ടു. രാജ്യം കണ്ട ഏറ്റവും വലിയ കൂട്ട വെടിവെപ്പാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ച െയ്തു. ശനിയാഴ്ച രാത്രി മുതലാണ് അക്രമം തുടങ്ങിയത്. ഇത് 12 മണിക്കൂർ നീണ്ടു.
നോവ സ്കോഷയിലെ വിവിധ മേഖലകളിലായാണ് വെടിവെപ്പ് നടത്തിയത്. 51 വയസ്സുള്ള ഗബ്രിയേൽ വ ോർട്മൻ എന്നയാളാണ് അക്രമി എന്നാണ് ആദ്യ വിവരം. ഇയാളെ പിന്നീട് പൊലീസ് വെടിവെച്ചുകൊന്നു.
പൊലീസ് ഉപയോഗിക്കുന്നതെന്ന് തോന്നുന്ന കാറിലാണ് ഇയാൾ എത്തിയത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. വെടിവെപ്പിൽ ഒരു പൊലീസ് ഓഫിസറും കൊല്ലപ്പെട്ടു. പോർടപിക് എന്ന ചെറു പട്ടണത്തിലെ ഒരു വീടിനകത്തും പുറത്തും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി.
മറ്റിടങ്ങളിലും മൃതദേഹങ്ങൾ കണ്ടെടുത്തു. ആദ്യം പ്രത്യേക ലക്ഷ്യത്തോടെ ആക്രമണം തുടങ്ങിയ ഇയാൾ പിന്നീട് തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ഇവിടെ പല വീടുകൾക്കും തീയിടുകയും ചെയ്തിട്ടുണ്ട്. ഹെയ്ഡി സ്റ്റീവൻസൺ എന്ന 23 വയസ്സുള്ളയാളാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. രാത്രി 10ഒാടെയാണ് പൊലീസ് ആദ്യം വിവരം അറിയുന്നത്. തുടർന്ന് ആരും പുറത്തിറങ്ങരുത് എന്ന് അറിയിപ്പ് നൽകി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അധികമാരും പുറത്തുണ്ടായിരുന്നില്ല.കൊല്ലപ്പെട്ട പലർക്കും വെടിവെച്ച വോർട്മാനെ അറിയില്ല. എന്തായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന കാര്യവും വ്യക്തല്ല. പൊലീസ് വേഷത്തിൽ, പൊലീസ് കാറിലെത്തി നടത്തിയ ആക്രമണമായതിനാൽ, ഇത് ആസൂത്രിതമാണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.