സുഹൃത്തുക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കാഞ്ഞതിന് 14കാരി ആത്മഹത്യ ചെയ്തു
text_fieldsലണ്ടൻ: ബ്രിട്ടനിലെ ഹെൻറിറ്റ ബാർനെറ്റ് സ്കൂളിൽ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജയായ എലേന മൊണ്ടലിെൻറ മരണത്തിന് കാരണം സുഹൃത്തുക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കാത്തത് മൂലമെന്ന് പുതിയ വിവരം. മനശാസ്ത്രഞ്ജ എമിലി ഹാൽഗാർട്ടനാണ് വിവരം കോടതിയെ കോടതിയെ അറിയിച്ചത്. കുട്ടി കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ക്ലാസിലെ അസ്വഭാവിക പെരുമാറ്റത്തെ തുടർന്ന് സ്കൂൾ അധികൃതർ എലേനയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. 14 വയസുള്ള എലേനയെ സ്കൂളിലെ മരക്കൂട്ടത്തിനിടയിലാണ് അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.