Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതലയിണക്കരികിൽ ചാർജ്​...

തലയിണക്കരികിൽ ചാർജ്​ ചെയ്യാൻ വെച്ച ഫോൺ പൊട്ടിത്തെറിച്ച്​ പെൺകുട്ടി മരിച്ചു

text_fields
bookmark_border
തലയിണക്കരികിൽ ചാർജ്​ ചെയ്യാൻ വെച്ച ഫോൺ പൊട്ടിത്തെറിച്ച്​ പെൺകുട്ടി മരിച്ചു
cancel

അൾമാട്ടി: തലയിണക്കരികിൽ ചാർജ്​ ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്​ ​പതിനാലുകാരി മരിച്ചു. കസഖ്​സ്​താനിലെ ബാസ്​റ്റോബിലാണ്​ സംഭവം​. അൽവ അസെറ്റ്​സി അബ്​സാൽബെക്​ എന്ന സ്​കൂൾ വിദ്യാർഥിയാണ്​ മരിച്ചത്​.

ചാർജ്​ ​​െചയ്യാൻ മൊബൈൽ ഫോൺ സോക്കറ്റിൽ കണക്​റ്റ്​ ചെയ്​ത്​ അത്​ തലയിണക്കരികിൽ വെച്ച്​ കിടന്നുറങ്ങുകയായിരുന്നു. ഫോണിൽ പാട്ട്​ വെച്ചിരുന്നതുകൊണ്ടാണ്​ അൽവ അത്​ ​കിടക്കയിൽ തന്നെ വെച്ചത്​. എന്നാൽ പുലർ​ച്ചയോടെ അമിതമായി ചൂടായ ഫോൺ പൊട്ടിത്തെറിക്കുകയും തലക്ക്​ മാരകമായി പരിക്കേറ്റ്​ പെൺകുട്ടി മരിക്കുകയുമായിരുന്നു.

മൊബൈൽ ​െപാട്ടിത്തെറിച്ചാണ്​ മരണം സംഭവിച്ചതെന്ന്​ ഫോറൻസിക്​ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഏത്​ കമ്പനിയുടെ ഫോണാണെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sleepworld newsmobile phone explodecharging
News Summary - 14-yr-old girl dies in her sleep after phone left for charging explodes - World news
Next Story