തുർക്കിക്ക് െഎ.എസുമായി എണ്ണവ്യാപാരമെന്ന് പുടിൻ; തെളിയിക്കാൻ വെല്ലുവിളിച്ച് ഉർദുഗാൻ
text_fieldsഅങ്കാറ : െഎ.എസുമായി നടത്തുന്ന എണ്ണവ്യാപാരം സംരക്ഷിക്കാനാണ് യുദ്ധ വിമാനം വെടിവെച്ചിട്ടതെന്ന ആരോപണം തെളിയിക്കാൻ റഷ്യക്ക് തുർക്കിയുടെ വെല്ലുവിളി. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് തെളിയിക്കുന്ന രേഖകൾ നൽകണമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.
തുർക്കി െഎ.എസിൽ നിന്ന് എണ്ണ വാങ്ങുന്നതായി തെളിയിച്ചാൽ പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ തയാറാണെന്നും ഉർദുഗാൻ പറഞ്ഞു. ആരോപണം തെറ്റാണെങ്കിൽ റഷ്യൻ പ്രസിഡൻറ് പുടിനും രാജിവെക്കാൻ തയാറാവണം. റഷ്യയും തുർക്കിയും തമ്മിലുള്ള സഹകരണം നയതന്ത്ര പങ്കാളികൾ എന്ന നിലയിലേക്ക് വളർന്നതാണെന്നും അതിനാൽ വികാരപരമായ പ്രസ്താവനകൾ നടത്തുന്നത് നല്ലതല്ലെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.
െഎ.എസുമായി നടത്തുന്ന എണ്ണ വ്യാപാരം സംരക്ഷിക്കാനാണ് തുർക്കി തങ്ങളുടെ വിമാനം വെടിവെച്ചിട്ടതെന്ന നിഗമനത്തിലാണ് എത്താൻ കഴിയുന്നതെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ആരോപിച്ചിരുന്നു. പാരിസിൽ യു.എൻ കാലാവസ്ഥാ ഉച്ചകോടിക്കിടെ തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പുടിെൻറ ആരോപണം. െഎ.എസിെൻറയും മറ്റ് തീവ്രവാദ സംഘടനകളുടെയും നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ നിന്ന് വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ തുർക്കിയിലേക്ക് കടത്തുന്നതായി തങ്ങൾക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും പുടിൻ പറഞ്ഞു>.
വിമാനം വെടിവെച്ചിട്ട സംഭവത്തിൽ ക്ഷമാപണം നടത്താൻ തുർക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു തയാറാകാത്തതിന് പിന്നാലെയാണ് റഷ്യ ആരോപണവുമായി രംഗത്തുവന്നത്. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് നവംബർ 24 നാണ് തുർക്കി റഷ്യൻ വിമാനം വെടിവെച്ചിട്ടത്. വിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.