മെയ്ന്‍ കാംഫിന് പുതിയ ജര്‍മന്‍ പതിപ്പിറങ്ങുന്നു
text_fieldsബര്‍ലിന്‍: ഹിറ്റ്ലറുടെ ആത്മകഥ മെയ്ന്‍ കാംഫിന് ജര്‍മന്‍ ഭാഷയില്‍ പുതിയ പതിപ്പിറങ്ങുന്നു. ജര്‍മനിയിലെ ഏതാനും ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പുതിയ മെയ്ന്‍ കാംഫ് രണ്ട് വാള്യമായിട്ടായിരിക്കും പ്രസിദ്ധീകരിക്കുക. ഇതിനകം, 18 ഭാഷകളിലായി 1.2 കോടി വിറ്റഴിഞ്ഞ ഈ ഗ്രന്ഥം ഹിറ്റ്ലറുടെ മരണത്തിനുശേഷം ജര്‍മന്‍ ഭാഷയില്‍ ഇറങ്ങിയിരുന്നില്ല.
1945ല്‍ അദ്ദേഹം ആത്മഹത്യ ചെയ്തശേഷം, മെയ്ന്‍ കാംഫിന്‍െറ പകര്‍പ്പവകാശം ബെവേറിയ സ്റ്റേറ്റിനായിരുന്നു. അവര്‍ അത് പുനപ്രസിദ്ധീകരിക്കാന്‍ തയാറായില്ല. ജര്‍മന്‍ നിയമപ്രകാരം, ഗ്രന്ഥകാരന്‍ മരിച്ച് 70 വര്‍ഷം കഴിഞ്ഞാല്‍ പകര്‍പ്പാവകാശത്തിന്‍െറ കാലാവധിയും കഴിയും. ഇതിനുസരിച്ച്, ഈ മാസം 31ഓടെ ബെവേറിയക്ക് മെയ്ന്‍ കാംഫിന്‍െറ പകര്‍പ്പവകാശം നഷ്ടപ്പെടും. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍ടംപററി മ്യൂസിയത്തിലെ ഗവേഷകര്‍ ഗ്രന്ഥം പുന$പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്.
പുതിയ പതിപ്പില്‍ ആദ്യ മെയ്ന്‍ കാംഫിനു പുറമെ, ഹിറ്റ്ലറുടെ ഓര്‍മക്കുറിപ്പുകളും പാര്‍ട്ടി പരിപാടികളും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 4000 കോപ്പികളായിരിക്കും അച്ചടിക്കുക. 1925ഉം 27ലുമാണ് മെയ്ന്‍ കാംഫിന്‍െറ വാള്യങ്ങള്‍ പുറത്തിറങ്ങിയത്. 1923ല്‍ ജയിലിലടക്കപ്പെട്ടതിനുശേഷമാണ് ഹിറ്റ്ലര്‍ എഴുതിത്തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.