പാര്‍ലമെന്‍റ് പിന്തുണച്ചു; സിറിയയില്‍ ബ്രിട്ടന്‍ വ്യോമാക്രമണം തുടങ്ങി
text_fieldsലണ്ടന്‍: സിറിയയില്‍ ഐ.എസിനെതിരെ ബ്രിട്ടന്‍ വ്യോമാക്രമണം തുടങ്ങി. ആക്രമണം നടത്തുന്നതിനുള്ള പ്രമേയം പാര്‍ലിമെന്‍റില്‍ പാസാക്കിയതിനു പിന്നാലെയാണ് ബ്രിട്ടന്‍െറ നീക്കം. 397 അംഗങ്ങളില്‍ 223 പേര്‍ കാമറണിനെ പിന്തുണച്ചു. കോമണ്‍ ഹൗസിലെ വോട്ടെടുപ്പ് അനുകൂലമായാല്‍ മണിക്കൂറുകള്‍ക്ക് ആക്രമണം നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹേമന്ദ് വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് സജ്ജമായി ബ്രിട്ടന്‍െറ നാലു ടൊര്‍ണാഡോ പോര്‍വിമാനങ്ങള്‍ സൈപ്രസിലെ അക്രോതിരിയില്‍ ലാന്‍റ് ചെയ്തതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ ആക്രമണത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ ലേബര്‍ പാര്‍ട്ടി എം.പിമാര്‍ക്ക് അനുമതി നല്‍കി. കിഴക്കന്‍ സിറിയയിലെ ഐ.എസിന്‍െറ ആറ് പ്രധാന എണ്ണമേഖലകള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം. ആക്രമണത്തിനായി രണ്ട് ടൊര്‍ണാഡോകളും ആറ് ടൈഫൂണും അക്രോതിരിയിലേക്കയച്ചതായി ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി മിഖായേല്‍ ഫാലോണ്‍ സ്ഥിരീകരിച്ചു.ബ്രിട്ടന്‍െറ തീരുമാനത്തെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പിന്തുണച്ചു.
ഐ.എസിനെ നേരിടാന്‍ ലേസര്‍ നിയന്ത്രിത ബ്രിംസ്റ്റോണ്‍ മിസൈല്‍ ഉള്‍പ്പെടെ മാരകമായ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ബ്രിട്ടന്‍ പുറത്തെടുക്കുന്നത്. ഉന്നം തെറ്റാതെ കൃത്യമായി ലക്ഷ്യത്തിലത്തെുന്ന ഈ മിസൈല്‍ അഞ്ചുവര്‍ഷമായി ബ്രിട്ടന്‍ ഉപയോഗിക്കുന്നുണ്ട്. 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് നിര്‍ണായക വോട്ടെടുപ്പ്പൂര്‍ത്തിയായത്. ബ്രിട്ടന്‍െറ സുരക്ഷിതത്വത്തിലേക്ക് നയിക്കുന്ന ശരിയായ തീരുമാനമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വോട്ടെടുപ്പിനു ശേഷം എം.പിമാരോട് പറഞ്ഞു.
ആക്രമണത്തിനെതിരെ സിറിയയില്‍ വ്യാപകപ്രതിഷേധമുയര്‍ന്നു. റഖയിലെ മനുഷ്യാവകാശപ്രവര്‍ത്തകരും ബ്രിട്ടനെതിരെ രംഗത്തുവന്നിട്ടുണ്ട്. സിറിയയില്‍ ഐ.സിനെതിരെ യു.എസും ഫ്രാന്‍സും വ്യോമാക്രമണം നടത്തുന്നുണ്ട്. സിറിയയില്‍ നിന്ന് 100 കി.മീ അകലെയാണ് സൈപ്രസ്. അതേസമയം സിറിയയില്‍ കരയാക്രമണത്തിന് ബ്രിട്ടന് പദ്ധതിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.