പള്ളികള്‍ അടച്ചുപൂട്ടിയതിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം
text_fieldsപാരിസ്: തീവ്രവാദത്തിന് പ്രോത്സാഹനമരുളുന്നു എന്ന ആരോപണത്തോടെ മൂന്ന് പള്ളികള്‍ അടച്ചുപൂട്ടിയ ഫ്രഞ്ച് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്നാണ് വിവിധ പള്ളികളില്‍ റെയ്ഡ് നടത്താനും അടച്ചുപൂട്ടാനും അധികൃതര്‍ തീരുമാനിച്ചത്.
പള്ളികള്‍ അടച്ചിടുന്നത് കൂടുതല്‍ തീവ്രവാദികള്‍ക്ക് ജന്മം നല്‍കാന്‍ വഴിയൊരുക്കുമെന്നും അത് ന്യൂനപക്ഷ മുസ്ലിംകളെ കൂടുതല്‍ അപരവത്കരിക്കാന്‍ ഇടയാക്കുമെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. 160ഓളം പള്ളികള്‍ കൂടി അടച്ചിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അടിയന്തരാവസ്ഥയുടെ മറവില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍പോലും കവര്‍ന്നെടുക്കുന്ന നയമാണ് ഫ്രഞ്ച് ഗവണ്‍മെന്‍റിന്‍േറതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ സമീഅ ഹാത്റൂബി വ്യക്തമാക്കി.
തീവ്രവാദത്തിന് തടയിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ നടുക്കം സൃഷ്ടിക്കുന്നതായും അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
‘പള്ളികള്‍ അടച്ചുപൂട്ടുന്നതുകൊണ്ട് തീവ്രവാദം നിലക്കുമോ? യഥാര്‍ഥത്തില്‍ സംഘടിത സമൂഹങ്ങളില്‍നിന്നല്ല തീവ്രവാദികള്‍ ജനിക്കുന്നത്, ഈ പ്രതിഭാസത്തിനുപിന്നില്‍ മറ്റനേകം കാരണങ്ങള്‍ കാണാം’ -അവര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.