ഒട്ടോമന്‍ ഭരണാധികാരി സുലൈമാന്‍െറ ശവകുടീരം ഹംഗറിയില്‍ കണ്ടെത്തി
text_fieldsഹംഗറി: ഒട്ടോമന്‍ ഭരണാധികാരിയുടെ ശവകുടീരം ഹംഗറിയില്‍ കണ്ടത്തെി. 1556ല്‍ സൈന്യത്തിനൊപ്പം ഹംഗറിയിലെ കോട്ട ആക്രമിക്കുന്നതിനിടെ മരിച്ച സുല്‍ത്താന്‍ സുലൈമാന്‍െറ ശവകുടീരമാണ് കണ്ടത്തെിയതെന്ന് ഹംഗറിയിലെ ചരിത്രകാരന്‍ നോര്‍ബര്‍ട്ട് പാപ് പറഞ്ഞു. ഇദ്ദേഹത്തിന്‍െറ ടെന്‍റ് നിന്ന സ്ഥലത്ത് അദ്ദേഹത്തിന്‍െറ മരണശേഷം നിര്‍മിച്ചതാണ് ശവകൂടീരമെന്ന് ഹംഗറി പെക്സ് സര്‍വകലാശാലയിലെ രാഷ്ട്രീയ ഭൂമിശാസ്ത്ര വിഭാഗം തലവന്‍കൂടിയായ പാപ് അവകാശപ്പെട്ടു.
അതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒട്ടോമന്‍ സുല്‍ത്താന്‍മാരില്‍ കൂടുതല്‍ കാലം ഭരിച്ച ഭരണാധികാരിയാണ് സുലൈമാന്‍. 71ാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്‍െറ മരണം. 46 വര്‍ഷത്തെ സാമ്രാജ്യം പശ്ചിമേഷ്യയിലേക്കും വടക്കേ ആഫ്രിക്കയിലേക്കും വ്യാപിച്ചിരുന്നു. അദ്ദേഹത്തിന്‍െറ ആന്തരികാവയവങ്ങളും മറ്റും ഇവിടെ സംസ്കരിച്ചതായും ഭൗതികശരീരം കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് തിരിച്ചുകൊണ്ടുപോയതായും ചരിത്രകാരന്മാര്‍ കണക്കാക്കുന്നു.
പോരാട്ടം തുടരുന്നതിനാല്‍ മരണം 48 ദിവസത്തോളം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ശവകുടീരത്തിനടുത്തായി പള്ളികളുടെയും മറ്റും അവശിഷ്ടങ്ങളും കണ്ടെടുത്തതായും അവിടെ ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പാപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.