തുര്‍ക്കി വെടിവെച്ചിട്ട വിമാനത്തിന്‍െറ ബ്ളാക്ബോക്സ് തകരാറില്‍
text_fieldsമോസ്കോ: സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിന്‍െറ ബ്ളാക്ബോക്സ് തകരാറില്‍.
ഇതോടെ റഷ്യന്‍ വിമാനം വെടിവെച്ചിടാനുണ്ടായ സാഹചര്യം എന്താണെന്നറിയാന്‍ ഇനി കഴിയില്ല്ള. ബ്ളാക്സ്ബോക്സ് മാധ്യമപ്രവര്‍ത്തകര്‍ക്കും നയതന്ത്രപ്രതിനിധികള്‍ക്കും മുമ്പാകെ തുറന്നു. സന്ദേശങ്ങള്‍ അപ്രത്യക്ഷമായതായി അന്വേഷണസംഘം തലവന്‍ സികോളായ് പ്രിമാക് വ്യക്തമാക്കി. വ്യോമാതിര്‍ത്തി ലംഘിച്ചതിനാലാണ് റഷ്യന്‍ വിമാനത്തെ വെടിവെച്ചിട്ടതെന്നാണ് തുര്‍ക്കിയുടെ നിലപാട്. എന്നാല്‍, ഇത് നിഷേധിച്ച റഷ്യ തുര്‍ക്കിയോട് മാപ്പുപറയാന്‍ ആവശ്യപ്പെട്ടിരുന്നു.
തുര്‍ക്കിക്കുമേല്‍ റഷ്യ ഉപരോധവും ഏര്‍പ്പെടുത്തി. റഷ്യന്‍ വിമാനത്തിന് വെടിവെച്ചിടും മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് തുര്‍ക്കി വ്യക്തമാക്കിയിരുന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് രക്ഷപ്പെട്ട പൈലറ്റ് വ്യക്തമാക്കിയിരുന്നു. റഷ്യന്‍ വിമാനമായ സു-24 ജെറ്റ് വിമാനത്തിന്‍െറ ബ്ളാക്ബോക്സിലെ ഫൈ്ളറ്റ് ഡാറ്റ വിശകലനം ചെയ്യുകയാണ് സംഭവമെന്തെന്ന് അറിയാന്‍ വഴി. എന്നാല്‍, കേടായ ബ്ളാക്ബോക്സില്‍നിന്ന് ഫൈ്ളറ്റ് ഡാറ്റ ലഭിക്കില്ളെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.ബ്ളാക് ബോക്സ് പരിശോധിക്കുന്നതിനിായി ബ്രിട്ടന്‍, ഇന്ത്യ, ചൈനീസ് നയതന്ത്ര പ്രതിനിധികളെ റഷ്യ ക്ഷണിച്ചിരുന്നു. വിമാനത്തിന്‍െറ ബ്ളാക് ബോക്സ് പരിശോധനക്ക് സാക്ഷ്യംവഹിക്കുന്നതിനായി 14 രാജ്യത്തെ വിദഗ്ധരെ ക്ഷണിച്ചത്. വടക്കന്‍ സിറിയയിലെ വിമതരുടെ ആധിപത്യ പ്രദേശത്തുനിന്നാണ് ബ്ളാക് ബോക്സ് കണ്ടെടുത്തത്. എന്നാല്‍, ബ്രിട്ടീഷ്, ചൈന വിദഗ്ധര്‍ മാത്രമാണ് ബ്ളാക് ബോക്സിലെ ഡാറ്റ പരിശോധിക്കാന്‍ സമ്മതിച്ചത്. ബ്ളാക് ബോക്സ് പരിശോധനയിലൂടെ യുദ്ധവിമാനം അതിര്‍ത്തിലംഘിച്ചിട്ടില്ളെന്ന് തെളിയിക്കുകയായിരുന്നു റഷ്യയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.