ഉപഭോഗാസക്തിക്കെതിരെ മാര്‍പ്പാപ്പയുടെ ക്രിസ്മസ് ദിന സന്ദേശം
text_fieldsവത്തിക്കാന്‍ സിറ്റി: ലോകത്തെമ്പാടുമുള്ള കൃസ്തുമത വിശ്വാസികള്‍ക്ക് വേറിട്ട ക്രിസ്മസ് ദിന സന്ദേശം നല്‍കി പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ക്രിസ്മസ് ദിനാഘോഷങ്ങളില്‍ അതിരു കവിഞ്ഞ് മദോന്‍മത്തരാവരുതെന്ന് 120കോടി റോമന്‍ കത്തോലിക്കാ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഭൗതിക സുഖത്തിനു പിന്നാലെ പോവുന്ന ലോകത്തിന് ശക്തമായ താക്കീതുകൂടിയാണ് അദ്ദേഹത്തിന്‍െറ വാക്കുകള്‍. 10000ത്തോളം വിശ്വാസികള്‍ തടിച്ചുകൂടിയ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ ആയിരുന്നു പോപ്പിന്‍െറ ക്രിസ്മസ് ദിനാഘോഷം.
വെള്ളിയാഴ്ച സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ വെച്ച് അദ്ദേഹം പരമ്പരാഗതമായ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. നമ്മള്‍ ആരാണെന്ന് ഒരിക്കല്‍ കൂടി ഉള്ളിലേക്ക് നോക്കാനുള്ള സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ശിശുവായ യേശുവിന്‍െറ അതേ ലാളിത്യം ആണ് വിശ്വാസികള്‍ കാണിക്കേണ്ടത്. ദിവ്യത്വത്തേക്കാള്‍ ദാരിദ്ര്യത്തിലേക്ക് പിറന്നുവീണ യേശുവിനെയാണ് പ്രചോദമാക്കേണ്ടത്. സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും ഭൗതിക പ്രമത്തദയും വേരോടിയിരിക്കുന്നു. സമ്പത്തും ധാരാളിത്തവും അതിരുകടക്കുന്നു. അതോടൊപ്പം പ്രകടനാത്മകതയും ആത്മാരാധനയും കടന്നുവരുന്നു. ഇതിനെല്ലാം പകരം വളരെ സന്തുലിതവും ലളിതവും സ്ഥിരതയുള്ളതുമായ ജീവിത വഴിയാണ് തെരഞ്ഞെടുക്കേണ്ടതെന്നും പോപ് വിശ്വാസികളെ ഉണര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.