അമേരിക്ക മാപ്പു പറയണമെന്ന് ഗ്വണ്ടാനമോതടവുകാരന്‍ ശാകിര്‍ ആമിര്‍
text_fieldsലണ്ടന്‍: 14 വര്‍ഷം വിചാരണ കൂടാതെ ഗ്വണ്ടാനമോ തടവില്‍ പാര്‍പ്പിച്ചതിന് അമേരിക്ക മാപ്പുപറയണമെന്ന് ബ്രിട്ടീഷ് സ്വദേശി ശാകിര്‍ ആമിര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദമുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യു.എസ് ശാകിറിനെ തടങ്കലില്‍നിന്ന് മോചിപ്പിച്ചിരുന്നു. താലിബാന്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന കുറ്റം ചുമത്തി 2001ലാണ് യു.എസ് സൈന്യം അഫ്ഗാനില്‍നിന്ന് ശാകിറിനെ അറസ്റ്റ് ചെയ്തത്. യു.എസിനെതിരെ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുമെന്ന് ശാകിറിന്‍െറ അഭിഭാഷകന്‍ കൈ്ളവ് സ്റ്റാഫോര്‍ഡ് വ്യക്തമാക്കി. എന്നാല്‍, അത് എളുപ്പവഴിയാണെന്ന് കരുതുന്നില്ളെന്നും അഭിഭാഷകര്‍ അറിയിച്ചു. വെള്ളിയാഴ്ച ബ്രിട്ടനില്‍ തിരിച്ചത്തെിയ ശാകിര്‍ ചികിത്സയിലാണ്. ഗ്വണ്ടാനമോയില്‍ ഭീകരമായ മര്‍ദനമുറകളാണ് അദ്ദേഹം നേരിട്ടത്. അമേരിക്കക്കെതിരെ സുതാര്യമായ അന്വേഷണം വേണണമെന്നും ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.