വിമാനാപകടം സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് റഷ്യന്‍ എയര്‍ലൈന്‍സ്
text_fieldsസെന്‍റ് പീറ്റേഴ്സ് ബര്‍ഗ്: ഈജിപ്തിലെ സിനായില്‍ 17 കുട്ടികളും ഏഴു ജീവനക്കാരുമുള്‍പ്പെടെ 224 പേരുടെ മരണത്തിനിടയാക്കിയ റഷ്യന്‍ വിമാനം തകര്‍ന്നത് സാങ്കേതിക തകരാര്‍മൂലമോ പൈലറ്റിന്‍െറ പിഴവുകൊണ്ടോ അല്ളെന്ന് റഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
അപകടത്തിന് മുമ്പ് ജീവനക്കാര്‍ അപായസന്ദേശം അയച്ചിരുന്നില്ളെന്നും മെട്രോ ജെറ്റ് ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ അലക്സാണ്ടര്‍ സ്മിര്‍നോവ് അറിയിച്ചു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സ്മിര്‍നോവ് വിസമ്മതിച്ചു. വിമാനം തകര്‍ന്നു വീഴുന്നതിനിടെ അത്യാഹിത സന്ദേശമയക്കാന്‍ പൈലറ്റിന് കഴിഞ്ഞില്ല. മികച്ച സാങ്കേതിക നിലവാരമായിരുന്നു വിമാനത്തിനെന്നും അദ്ദേഹംപറഞ്ഞു.
വിമാനം തകര്‍ത്തതാണെന്ന ഐ.എസ് അവകാശവാദം ഈജിപ്തും റഷ്യയും തള്ളിയിരുന്നു. സിറിയയില്‍ ഐ.എസിനെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് വിമാനം വീഴ്ത്തിയതെന്നാണ് ഐ.എസ് അവകാശപ്പെട്ടത്. ഈജിപ്തിലെ ഏറ്റവും അസ്ഥിരമായ മേഖലകളിലൊന്നായ സീനായില്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് കടുത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഈജിപ്തിലെ വിനോദ സഞ്ചാര കേന്ദ്രമായ ശറമുശൈ്ശഖില്‍നിന്ന് റഷ്യയിലെ സെന്‍റ് പീറ്റഴേ്സ് ബര്‍ഗിലേക്ക് പുറപ്പെട്ട വിമാനമാണ് വടക്കന്‍ സീനായിലെ അല്‍ അറിഷ് നഗരത്തിനടുത്തുള്ള മലമ്പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. ഐ.എസ് തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള മേഖലയാണിത്.
മധ്യ സീനായിലെ മലനിരകളില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ 163 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അതില്‍ 140 മൃതദേഹങ്ങള്‍ റഷ്യയിലത്തെിച്ചു. മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കള്‍ ഡി.എന്‍.എ സാംപിളുകള്‍ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.