സിറിയയില്‍ ബശ്ശാര്‍ അനിവാര്യമല്ലെന്ന് റഷ്യ
text_fieldsമോസ്കോ: ബശ്ശാര്‍ വിഷയത്തില്‍ നിലപാട് തിരുത്തി റഷ്യ രംഗത്ത്. സിറിയയില്‍ ബശ്ശാര്‍ അല്‍അസദ് പ്രസിഡന്‍റായി തുടരേണ്ടത് അനിവാര്യമാണെന്ന കരുതുന്നില്ളെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബശ്ശാറിന് പിന്തുണ നല്‍കുന്ന റഷ്യയുടെ നിലപാട് മാറ്റം ചര്‍ച്ചാവിഷയമായിട്ടുണ്ട്. ബശ്ശാര്‍ സര്‍ക്കാര്‍ സിറിയയില്‍ അനിവാര്യമാണൊയെന്ന ചോദ്യത്തിനായിരുന്നു ‘ഒരിക്കലുമല്ല, അങ്ങനെ പറഞ്ഞിട്ടില്ളെന്നും’ -റഷ്യയുടെ പ്രതികരണം. അതേസമയം, ഭരണമാറ്റം സിറിയയില്‍ ആഭ്യന്തരയുദ്ധം കൂടുതല്‍ രൂക്ഷമാക്കുകയോ ഉള്ളൂ. ബശ്ശാര്‍ പ്രസിഡന്‍റായി തുടരണോ എന്നത് തീരുമാനിക്കേണ്ടത് സിറിയന്‍ ജനതയാണെന്നും വിദേശകാര്യ വക്താവ് മരിയ സകറോവ് വ്യക്തമാക്കി.
ബശ്ശാര്‍ പ്രസിഡന്‍റ് സ്ഥാനമൊഴിയണമെന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിര്‍ദേശം റഷ്യ തള്ളിയിരുന്നു. മാത്രമല്ല, സര്‍ക്കാറിനു പിന്തുണയുമായി സിറിയയില്‍ സെപ്റ്റംബര്‍ മുതല്‍ വ്യോമാക്രമണം തുടരുകയാണ് റഷ്യ. ഐ.എസിനെതിരായ പോരാട്ടത്തിന് ബശ്ശാറിന്‍െറ അഭ്യര്‍ഥനയനുസരിച്ചാണ് റഷ്യന്‍ സൈന്യത്തെ സിറിയയിലേക്കയച്ചതെന്ന വിശദീകരണവുമായി പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ തന്നെ രംഗത്തുവന്നിരുന്നു. അതേസമയം ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും വിമതരും തമ്മിലുള്ള ചര്‍ച്ച അടുത്താഴ്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സിറിയന്‍ സര്‍ക്കാര്‍ പങ്കെടുക്കുമെന്നും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേല്‍ ബൊഗ്ദാനോവ് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.