കാലാവസ്ഥാവ്യതിയാനം 10 കോടി പേരെ പട്ടിണിയിലാക്കുമെന്ന് മുന്നറിയിപ്പ്
text_fieldsജനീവ: കാലാവസ്ഥാവ്യതിയാനം നിയന്ത്രണവിധേയമാക്കിയില്ളെങ്കില്‍ ലോകം കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ലോകബാങ്ക് പഠനം. താപനില വര്‍ധിക്കുന്നത് ഭക്ഷ്യസുരക്ഷയെയും ജീവന്‍െറ നിലനില്‍പിനെയും ബാധിക്കുമെന്നും 10 കോടി പേര്‍ കടുത്ത പട്ടിണിയില്‍ അകപ്പെടുമെന്നും പഠനം വ്യക്തമാക്കുന്നു. ലോക ജനസംഖ്യയുടെ 9.6 ശതമാനം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും ലോകബാങ്കിന്‍െറ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലുണ്ട്. വിളനാശം, പ്രകൃതിദുരന്തം, ഭക്ഷ്യവിഭവങ്ങളുടെ വിലവര്‍ധന, ജലജന്യരോഗങ്ങളുടെ വ്യാപനം എന്നിവക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകുന്നു.
അതിനാല്‍, ദാരിദ്ര്യനിര്‍മാര്‍ജനം കാലാവസ്ഥാവ്യതിയാന നിയന്ത്രണപദ്ധതികളുമായി യോജിച്ചുപ്രവര്‍ത്തിക്കണം. പദ്ധതികള്‍ക്ക് ചെലവഴിക്കുന്ന സാമ്പത്തികം, സ്വീകരിക്കുന്ന നയസമീപനങ്ങള്‍ എന്നിവയിലും സഹകരണമുണ്ടാകണം -റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതിന് ലോകരാജ്യങ്ങള്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി ലോകരാജ്യങ്ങള്‍ കോടിക്കണക്കിന് രൂപ കൂടുതലായി കണ്ടെത്തേണ്ടിവരുമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റു ഹരിതഗൃഹവാതകങ്ങളും അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നത് വര്‍ധിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.