ഫ്രാൻസിന് ലോകത്തിന്‍റെ ഐക്യദാർഢ്യം
text_fieldsപാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ഭീകരാക്രമണത്തിൽ ലോകം നടുങ്ങി. സംഭവത്തിന്‍റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും ആക്രമണത്തെ ലോക നേതാക്കള്‍ ശക്തിയായി അപലപിച്ചു. നിരപരാധികളായ പൗരന്മാരെ നിഷ്‌കരുണം കൊലപ്പെടുത്തുന്നതിന് ഒരിക്കല്‍ കൂടി നാം സാക്ഷ്യം വഹിച്ചതായി യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു.
ഫ്രാൻസിലെ ജനതക്ക് എല്ലാ പിന്തുണയും സഹായവും നൽകുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ജഡവിഡ് കാമറൺ അറിയിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഭീകരാക്രമണത്തെ അപലപിച്ചു. ഫ്രഞ്ച് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. യു.എന്‍ രക്ഷാസമിതിയും പാരീസിലെ ആക്രമണത്തെ അപലപിച്ചു.
വിവാദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് വാരികയായ ചാർലി എബ്‌ദോക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഫ്രാന്‍സിനെ നടുക്കിയ ഭീകരാക്രമണമാണിത്. മുഹമ്മദ് നബിയെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ജനുവരിയിൽ ഭീകരര്‍ വാരികയുടെ ഓഫീസില്‍ 12 പേരെ വെടിവച്ച് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.