ഭീകരവാദത്തിനെതിരെ ദയാരഹിതമായി യുദ്ധം ചെയ്യും: ഫ്രഞ്ച് പ്രസിഡന്‍റ്
text_fieldsപാരിസ്: തീവ്രവാദത്തിനെതിരെ ദയാരഹിതമായി തിരിച്ചടിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഒലാൻഡെ. പാരിസിൽ 120 പേർ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ പ്രതികരണം. തീവ്രവാദികൾക്കെതിരെ ദയയില്ലാത്ത ഒരു യുദ്ധത്തിനായിരിക്കും ഇനി ഫ്രാൻസ് നേതൃത്വം നൽകുക. ആക്രമണത്തിൽ അത്യഗാധമായ ദു:ഖമുണ്ടെങ്കിലും വികാരപരമായല്ല ഇതിനോട് പ്രതികരിക്കേണ്ടത്. തീവ്രവാദികൾ ഈ രീതിയിൽ ഫ്രാൻസിനോട് അതിക്രമങ്ങൾ ചെയ്യാൻ തുനിഞ്ഞാൽ അതിന്‍റെ ഫലവും അവർ അനുഭവിക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തുർക്കിയിൽ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രസിഡന്‍റ് പങ്കെടുക്കില്ലെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു.
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഫ്രാൻസ് ഇടപെട്ടതാണ് അക്രമത്തിന് കാരണമെന്ന് തീവ്രവാദി ആക്രോശിച്ചിരുന്നുവെന്ന് ദൃക്സാക്ഷി വ്യക്തമാക്കിയിരുന്നു. ഇത് നിങ്ങളുടെ പ്രസിഡന്‍റിന്‍റെ തെറ്റാണെന്നും അക്രമി വിളിച്ചു പറഞ്ഞുവെന്നാണ് ദൃക്സാക്ഷിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ. സ്റ്റേഡ്- ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ ഫ്രാൻസ്-ജർമനി സൗഹൃദ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെയാണ് പുറത്ത് സ്ഫോടനമുണ്ടായത്. മത്സരം കാണാനായി പ്രസിഡന്‍റും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.