തീവ്രവാദം ഫ്രാന്‍സിന്‍െറ ഉറക്കം കെടുത്തുന്നു
text_fieldsഒരുവര്‍ഷത്തിനിടെ ഫ്രാന്‍സ് രണ്ട് ഭീകരാക്രമണങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഷാര്‍ലി എബ്ദോ മാസികയുടെ ആസ്ഥാനത്തും മറ്റും ഐ.എസ് നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്ത് ചോരയുടെ ഒഴുക്ക് തടയാന്‍ ഭരണകൂടം പരാജയമാണെന്നാണ് ശനിയാഴ്ചത്തെ ഭീകരാക്രമണം തെളിയിക്കുന്നത്. മുഖംമറച്ചത്തെിയ തോക്കുധാരികളെ തിരിച്ചറിഞ്ഞിട്ടില്ളെങ്കിലും പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് അത് രാജ്യത്തിന് പുറത്തുള്ളവരാണെന്ന് ഉറപ്പിക്കുന്നു. ഇനി അഥവാ ഫ്രഞ്ച് പൗരന്മാര്‍ ആണെങ്കില്‍കൂടി അവര്‍ക്ക് പുറം രാജ്യങ്ങളില്‍നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ് കൊലയാളികളെങ്കില്‍ തീവ്രവാദത്തിനെതിരെ ഫ്രാന്‍സിന്‍െറ പോരാട്ടം അര്‍ഥശൂന്യമാണെന്ന് പറയേണ്ടിവരും. പശ്ചിമേഷ്യയോട് ഫ്രാന്‍സ് തുടരുന്ന നയം പുന$പരിശോധിച്ചില്ളെങ്കില്‍ രാജ്യത്ത് രക്തച്ചൊരിച്ചില്‍ അവസാനിക്കില്ളെന്നും വിലിയിരുത്തലുകളുണ്ട്.
മുന്‍ കോളനിയായ അല്‍ജീരിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് തീവ്രവാദത്തിന്‍െറ അലകള്‍ രാജ്യത്ത് ഉദയം ചെയ്തത്. 1994ല്‍ അല്‍ജീരിയന്‍ തീവ്രവാദികള്‍ ഫ്രഞ്ച് വിമാനം ഹൈജാക് ചെയ്തിരുന്നു. അതുകഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം പാരിസിലെ തിരക്കേറിയ ഗതാഗത മേഖലയില്‍ ബോംബുവെച്ചിരുന്നു. ഫ്രാന്‍സുമായുള്ള കലഹം മുന്നില്‍കണ്ടായിരുന്നു ഈ ആക്രമണങ്ങള്‍. അതിനു ശേഷം ഫ്രാന്‍സില്‍നിന്ന് നൂറുകണക്കിന ്യുവാക്കള്‍ അല്‍ഖാഇദയില്‍ ചേരാന്‍ അഫ്ഗാനിസ്താനിലേക്ക് പോയിരുന്നു. 2001ല്‍ യു.എസ് സഖ്യകക്ഷികള്‍ താലിബാനെതിരെ അഫ്ഗാനിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഫ്രഞ്ചുപൗരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. മാഡ്രിഡിലോ ലണ്ടനിലോ നടന്നതുപോലെ ബോംബാക്രമണങ്ങള്‍ മുമ്പ് ഫ്രാന്‍സിലുണ്ടായിട്ടില്ല. 2006ല്‍ പ്രവാചകന്‍െറ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് നടന്ന പ്രിഷേധസമരങ്ങള്‍പോലും സമാധാനപരമായിരുന്നുവെന്ന് ഓര്‍ക്കണം. അടുത്തിടെ, അന്താരാഷ്ട്രതലത്തിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് ഫ്രാന്‍സ് അവകാശപ്പെട്ടിരുന്നു. ഒരു തരത്തില്‍പറഞ്ഞാല്‍ അത് അതിരു കടന്ന ആത്മവിശ്വാസമായിപ്പോയി.
യൂറോപ്പിലെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഐ.എസില്‍ ചേരുന്നത് ഫ്രാന്‍സില്‍നിന്നാണെന്ന വസ്തുത ചിന്തിപ്പിക്കുന്നതാണ്. യൂറോപ്പില്‍നിന്നുള്ള 3000 ജിഹാദികളില്‍ 1430 പേര്‍ ഫ്രാന്‍സില്‍നിന്ന് ഐ.എസില്‍ ചേരാന്‍ സിറിയയിലേക്കും ഇറാഖിലേക്കും പോയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 1570 പേര്‍ക്ക് സിറിയയിലെ ഐ.എസുമായി ഏതെങ്കിലും തരത്തില്‍ ബന്ധം തുടരുന്നുണ്ട്. 7000 പേര്‍ അവരുടെ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണെന്നും ഫ്രഞ്ച് ഇന്‍റലിജന്‍റ്സ് സര്‍വീസ് പുറത്തുവിട്ടതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സില്‍ മതമൗലികവാദികളായ 150ലേറെ പേര്‍ ജയിലില്‍ കഴിയുന്നുണ്ട്. സിറിയയിലേക്കും ഇറാഖിലേക്കും പോയ ഐ.എസ് ജിഹാദികള്‍ രാജ്യത്തേക്ക ്മടങ്ങിയത്തെിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ രാജ്യം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഐ.എസിനെതിരെ കൂടുതല്‍ പോരാട്ടം നടത്തുന്നത് ബ്രിട്ടനും റഷ്യയും സൗദി അറേബ്യയും ജോര്‍ഡനും തുനീഷ്യയുമാണ് എന്നിരിക്കെ സിറിയയിലേക്ക് പോവുന്നവരില്‍ കൂടുതലും ഫ്രാന്‍സുകാരാണ്.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന തീവ്രവാദം തടയുന്ന കാര്യത്തില്‍ ഫ്രാന്‍സ് തികഞ്ഞ പരാജയമായിരിക്കുന്നു. മതമൗലികതക്കെതിരെ നിരവധി കാമ്പയിനുകള്‍ നടത്തിയെങ്കിലും യുവാക്കളുടെ ഐ.എസിലേക്കുള്ള പ്രയാണം തടയാന്‍ അതൊന്നും ഫലം കണ്ടില്ളെന്നാണ് രാജ്യത്തെ അക്രമവിളയാട്ടം നല്‍കുന്ന സൂചനകള്‍.
(കടപ്പാട്: ദ ഗാര്‍ഡിയന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.