നതാലൂസി മരണം മുന്നിൽക്കണ്ടത് രണ്ടാം തവണ
text_fieldsപാരിസ്: പാരിസ് ഭീകരാക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഇറ്റാലിയൻ വിനോദസഞ്ചാരി മാസിമിലാനോ നതാലൂസി മരണം മുന്നിൽക്കാണുന്നത് ഇത് രണ്ടാം തവണയാണ്. 1985 മേയ് 29ന് ബ്രസൽസിലെ ഹെയ്സൽ സ്റ്റേഡിയം തകർന്ന് 39 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് യൂറോകപ്പ് ഫൈനൽ മത്സരം കാണാൻ പിതാവിനും ബന്ധുവിനുമൊപ്പം 15കാരനായ നതാലൂസിയുമെത്തിയിരുന്നു. സ്റ്റേഡിയത്തിെൻറ ഭിത്തി തകർന്നുവീഴുമ്പോൾ വിഹ്വലമായ കണ്ണുകളോടെ അച്ഛനെ ഇറുകെപ്പിടിച്ചിരിക്കുകയായിരുന്നു നതാലൂസി.
അക്രമികളുടെ വെടിയേറ്റ് കൂടെയുള്ളവർ പിടഞ്ഞുവീഴുമ്പോൾ ജീവൻ കൈയിൽ പിടിച്ച് ഓടുകയായിരുന്നു 45കാരനായ നതാലൂസി. കാൽമുട്ടുകളിലൊന്നിന് നിസ്സാരപരിക്കോടെയാണ് രക്ഷപ്പെട്ടത്. അപകടങ്ങളിൽനിന്ന് രണ്ടാം തവണയാണ് ഈ ഇറ്റലിക്കാരൻ രക്ഷപ്പെടുന്നത്. എട്ടു വയസ്സുള്ളപ്പോൾ റോമിൽ വെച്ച് പോപ്പ് ജീൻ പോൾ രണ്ടാമൻ ചുംബിച്ചിരുന്നു. അദ്ദേഹത്തിെൻറ ചൈതന്യമാണ് നതാലൂസിയുടെ ജീവൻ കാത്തുരക്ഷിക്കുന്നതെന്ന് സഹോദരി വെളിപ്പെടുത്തി. വെടിവെപ്പിൽ ബറ്റാക്ലൻ തീയറ്ററിൽ മാത്രം 89 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മിനിറ്റിനകമാണ് അക്രമികൾ ഇത്രയുംപേരെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.