മതത്തിന്‍െറ പേരില്‍ തീവ്രവാദത്തെ ന്യായീകരിക്കരുത്- ഒബാമ
text_fieldsഅങ്കാറ: പാരീസ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തീവ്രവാദത്തെക്കുറിച്ച് തങ്ങളുടെ കുട്ടികള്‍ ബോധവന്മാരാണെന്ന കാര്യം മുസ്ലിം സമൂഹം ഉറപ്പാക്കണമെന്ന് യു.എസ് പ്രസിഡന്‍റ് ബാറക് ഒബാമ. നിരപരാധികളായ മനുഷ്യരെ കൊന്നിട്ട് മതത്തിന്‍െറ പേരില്‍ അത് ന്യായികരിക്കപ്പെടുമെന്ന ചിന്താഗതി കുട്ടികളില്‍ വളരുന്നത് സൂക്ഷിക്കണമെന്ന് ഒബാമ വ്യക്തമാക്കി.
ഐ.എസ് ഒരിക്കലും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല. ലോക മുസ്ലിം സമൂഹത്തിന്‍െറ പൊതു സ്വഭാവത്തില്‍ നിന്നും ഭിന്നമാണ് ഐ.എസിന്‍െറ ചെയ്തികള്‍. ഇക്കാര്യം ലോക മുസ്ലിം നേതാക്കള്‍ തന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. അപരിഷ്കൃതരായ ഈ തീവ്രവാദ സംഘത്തെ എന്നന്നേക്കുമായി ഇല്ലാതാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒബാമ വ്യക്തമാക്കി. തുര്‍ക്കിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലാണ് ഒബാമ ഐ.എസിനെതിരെ കടുത്ത വാക്കുകളുമായി രംഗത്തത്തെിയത്.
പാരീസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ എല്ലാ മുസ്ലിംകളെയും അപ്രകാരം കാണുന്നത് സ്ഥിതി കൂടുതല്‍ മോശമാക്കുമെന്നും ഒബാമ വ്യക്തമാക്കി. പാരീസില്‍ നടന്ന സംഭവങ്ങള്‍ ഇസ്ലാമിക കാഴ്ചപ്പാടുമായി താരതമ്യപ്പെടുന്നില്ല. അത്തരത്തിലുള്ള മുന്‍വിധി വിപരീത ഫലം ഉണ്ടാക്കുകയുള്ളു. തെറ്റായ മുന്‍വിധി കൂടുതല്‍പേരെ ഭീകര സംഘടനകളിലേക്ക് നയിക്കുകയേയുള്ളുവെന്നും ഒബാമ പറഞ്ഞു.
ജനസംഖ്യയുടെ വളരെ ചെറിയ അംശത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ പോലും തീവ്രവാദ ആശയങ്ങള്‍ വേരൂന്നിയത് സംബന്ധിച്ച് ലോകമെമ്പാടുമുള്ള മുസ്ലിംകള്‍, മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണക്കാര്‍ എന്നിവര്‍ ഗൗരവമായ പരിഗണിക്കേണ്ടിയിരിക്കുന്നു. അത് അപകടകരമായ യാഥാര്‍ത്ഥ്യമാണ്. കാലങ്ങളിലൂടെ വളര്‍ന്ന് വലുതായതാണ് തീവ്രവാദം. സാമൂഹിക മാധ്യമങ്ങളിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച വേഗത്തിലായതായും ഒബാമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.