Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാരിസ് ആക്രമണം: ...

പാരിസ് ആക്രമണം: ബുദ്ധികേന്ദ്രം സിറിയയില്‍

text_fields
bookmark_border
പാരിസ് ആക്രമണം:  ബുദ്ധികേന്ദ്രം സിറിയയില്‍
cancel

പാരിസ്: പാരിസ് ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് ഫ്രഞ്ച് പൊലീസ് വെളിപ്പെടുത്തിയ അബ്ദുല്‍ ഹമീദ് അബു ഒൗദ (27) മൊറോക്കോ വംശജനായ കടയുടമയുടെ മകന്‍. 2013ലാണ് ഇയാള്‍ സിറിയയില്‍ എത്തി ഐ.എസില്‍ ചേര്‍ന്നത്. ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിറച്ച വാന്‍ കൂട്ടക്കുഴിമാടത്തിലേക്ക് ഓടിച്ചുപോകുന്ന ഇയാളുടെ വിഡിയോ പുറത്തുവന്നിരുന്നു. 13 വയസ്സുള്ള ഇളയ സഹോദരന്‍ യൂനസ് അബു ഒൗദയെയും ഇയാള്‍ ഭീകര സംഘടനയില്‍ ചേര്‍ത്തതായി പറയുന്നു.
അബ്ദുല്‍ ഹമീദ് മരിച്ചെന്നാണ് ഇയാളുടെ കുടുംബം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, കുടുംബം തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ട വെടിവെപ്പിനത്തെുടര്‍ന്ന് തകര്‍ക്കപ്പെട്ട വെര്‍വിയേഴ്സിലെ ഭീകര ഗ്രൂപ്പിന്‍െറ തലവനെന്ന നിലയില്‍ ബെല്‍ജിയം പൊലീസിന് ഇയാളെക്കുറിച്ച് നേരത്തെതന്നെ വിവരമുണ്ടായിരുന്നു. ഒളിവിലായിരുന്ന ഇയാളെയും മറ്റ് 32 തീവ്രവാദികളെയും 20 വര്‍ഷം ശിക്ഷക്ക് വിധിക്കുകയും ചെയ്തു.
മകനെക്കുറിച്ച് ലജ്ജിക്കുന്നുവെന്നാണ് ബെല്‍ജിയം വെടിവെപ്പ് സംഭവത്തിനുശേഷം പിതാവ് ഉമര്‍ പറഞ്ഞത്. അബ്ദുല്‍ ഹമീദ് തങ്ങളുടെ ജീവിതം തകര്‍ത്തുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തങ്ങള്‍ക്ക് അഭയം നല്‍കിയ ബെല്‍ജിയത്തില്‍ ആക്രമണം നടത്താന്‍ മകന്‍ പദ്ധതിയിട്ടെന്ന വിവരം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ഖനിത്തൊഴിലാളിയായി 40 വര്‍ഷം മുമ്പാണ് ഉമര്‍ അബു ഒൗദ ബെല്‍ജിയത്തില്‍ എത്തിയത്. ഇവിടെ ജീവിതം പച്ചപിടിച്ചു. ഒരു വസ്ത്രക്കട സ്വന്തമാക്കി. സുന്ദരമായ ജീവിതമാണ് ഇവിടെ ലഭിച്ചത്. അബ്ദുല്‍ ഹമീദിനുവേണ്ടി മറ്റൊരു കടയും വാങ്ങി. അബ്ദുല്‍ ഹമീദ് നല്ല രീതിയില്‍ കച്ചവടം നടത്തിയിരുന്നുവെന്നും ഉമര്‍ പറഞ്ഞു. 2013ലാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. അബ്ദുല്‍ ഹമീദ് പെട്ടെന്ന് സിറിയയിലേക്ക് പോയി. എന്തുകൊണ്ടാണ് മകന്‍ തീവ്രവാദത്തിലേക്ക് പോയതെന്ന് ഓരോ ദിവസവും സ്വയം ചോദിച്ചതായി ഉമര്‍ പറഞ്ഞു. എന്നാല്‍, ഉത്തരം മാത്രം കിട്ടിയില്ല.
സിറിയയില്‍ അബു ഉമര്‍ സൗസിയെന്നും അബു ഉമര്‍ അല്‍ബല്‍ജികിയെന്നുമാണ് അബ്ദുസ്സലാം അറിയപ്പെട്ടത്. ആയുധധാരിയായി, അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഇയാളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴും ഇയാള്‍ സിറിയയില്‍ ആണെന്നാണ് സൂചന.
ബെല്‍ജിയത്തിലെ തീവ്രവാദി ഗ്രൂപ്പായ അല്‍ബത്തര്‍ കതീബ യിലാണ് ഇയാള്‍ ആദ്യം ചേര്‍ന്നത്. പാരിസില്‍ ഷാര്‍ലി എബ്ദോ വാരികയുടെ ഓഫിസിലും ജൂത സൂപ്പര്‍ മാര്‍ക്കറ്റിലും നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ബെല്‍ജിയത്തിലെ ഇയാളുടെ കൂട്ടാളികളിലൊരാള്‍ സമൂഹമാധ്യമത്തില്‍ എഴുതി: ‘ഇതൊരു തുടക്കം മാത്രമാണ് എന്നതാണ് നല്ല വാര്‍ത്ത’. വെള്ളിയാഴ്ചത്തെ പാരിസ് ആക്രമണത്തില്‍ ഉള്‍പ്പെട്ട സഹോദരങ്ങളിലൊരാളുമായി ചേര്‍ന്ന് നിരവധി കൊള്ളകളും ഇയാള്‍ നടത്തിയിരുന്നു.
 

പിന്നില്‍ ഇവര്‍

പാരിസ്: 129 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏഴുപേരെയാണ് ഫ്രഞ്ച് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. പൊലീസ് പുറത്തുവിട്ട പ്രതികളുടെ വിവരങ്ങള്‍ ഇങ്ങനെ:

1. സലാഹ് അബ്ദുസ്സലാം
26 കാരനായ ഈ ഫ്രഞ്ച് പൗരന്‍ ആക്രമണത്തിലെ മുഖ്യ കണ്ണിയാണെന്ന് പൊലീസ്. ഇയാള്‍ ബെല്‍ജിയത്തില്‍നിന്ന് വാടകക്കെടുത്ത വി.ഡബ്ള്യു. പോളോ കാര്‍ 89 പേര്‍ മരിച്ച പാരിസിലെ ബറ്റാക്ളന്‍ തിയറ്ററിന് സമീപത്ത് കണ്ടത്തെി. ശനിയാഴ്ച ഇയാളും മറ്റ് രണ്ട് പേരും സഞ്ചരിച്ച കാര്‍ ബെല്‍ജിയം അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞെങ്കിലും പരിശോധനക്കുശേഷം വിട്ടയച്ചു. അത്യന്തം അപകടകാരിയായ ഇയാളെ സമീപിക്കരുതെന്നാണ് പൊലീസിന്‍െറ മുന്നറിയിപ്പ്.

2. ഇബ്രാഹിം അബ്ദുസ്സലാം
പാരിസിലെ കഫേയില്‍ ചാവേര്‍ സ്ഫോടനം നടത്തി മരിച്ച ഇയാള്‍ സലാഹ് അബ്ദുസ്സലാമിന്‍െറ സഹോദരനാണ്. ഇയാള്‍ വാടകക്കെടുത്ത കാര്‍ ആക്രമണശേഷം കണ്ടെടുത്തു. ഭീകരാക്രമണത്തിന്‍െറ ബുദ്ധികേന്ദ്രമായി കരുതുന്ന അബ്ദുല്‍ഹമീദ് അബു ഓദക്കൊപ്പം ഇയാളുടെ പേരും ബെല്‍ജിയം പൊലീസിന്‍െറ ഫയലില്‍ ഇടം നേടിയിരുന്നു. 2010 ലെയും 2011ലെയും ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ടാണ് ഇത്. ഇബ്രാഹിം അബ്ദുസ്സലാമും അബു ഒൗദയും ബെല്‍ജിയത്തിലെ മൊളെന്‍ബീക്കില്‍ താമസിച്ചിരുന്നുവെന്നും പൊലീസിന്‍െറ കണ്ടത്തെല്‍.
സലാഹ് അബ്ദുസ്സലാമിന്‍െറയും ഇബ്രാഹിം അബ്ദുസ്സലാമിന്‍െറയും സഹോദരനായ മുഹമ്മദ് അബ്ദുസ്സലാമിനെ മൊളെന്‍ബീക്കില്‍നിന്ന് ബെല്‍ജിയം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കുറ്റം ചുമത്താതെ ഇയാളെ തിങ്കളാഴ്ച വിട്ടയച്ചു. സഹോദരന്‍ ഇബ്രാഹിം എങ്ങനെയാണ് മരിച്ചതെന്ന് തിങ്കളാഴ്ച മാത്രമാണ് മുഹമ്മദ് അറിഞ്ഞതെന്ന് ഇയാളുടെ അഭിഭാഷകന്‍ അറിയിച്ചു.

3. ഉമര്‍ ഇസ്മാഈല്‍ മുസ്തഫ
ബറ്റാക്ളന്‍ തിയറ്ററിലുണ്ടായ ആക്രമണത്തില്‍ ഫ്രഞ്ച് പൗരനായ ഇയാളും മരിച്ചു. 2013ല്‍ ഇയാള്‍ തുര്‍ക്കിയിലത്തെിയതായി തുര്‍ക്കി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍, രാജ്യം വിട്ടുപോയതിന്‍െറ രേഖകളൊന്നുമില്ല. 2014 ഒക്ടോബറില്‍ നാല് തീവ്രവാദികളുടെ വിവരം തേടി ഫ്രഞ്ച് പൊലീസ് തുര്‍ക്കി പൊലീസിനെ സമീപിച്ചിരുന്നു. തുര്‍ക്കി പൊലീസിന്‍െറ അന്വേഷണത്തില്‍ ഉമര്‍ ഇസ്മാഈല്‍ മുസ്തഫ എന്ന അഞ്ചാമനെക്കുറിച്ചുള്ള വിവരവും കിട്ടി. 2014 ഡിസംബറിലും 2015 ജൂണിലും ഇക്കാര്യം തുര്‍ക്കി അധികൃതര്‍ ഫ്രഞ്ച് പൊലീസിനെ അറിയിച്ചിരുന്നു.

4. അഹ്മദ് അല്‍മുഹമ്മദ്
സിറിയയിലെ ഇദ്ലിബ് സ്വദേശിയായ ഈ 25കാരന്‍ സ്റ്റെദ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിന് പുറത്ത് നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇയാളുടെ പേര് രേഖപ്പെടുത്തിയ സിറിയന്‍ പാസ്പോര്‍ട്ട് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പാസ്പോര്‍ട്ട് യഥാര്‍ഥമാണോയെന്ന് ഫ്രഞ്ച് പൊലീസ് പരിശോധിച്ചുവരികയാണ്. ഗ്രീക് ദ്വീപായ ലെറോസ് വഴി യൂറോപ്പിലത്തെിയ അഭയാര്‍ഥികളിലൊരാളുടെ വിരലടയാളവുമായി ഇയാളുടെ വിരലടയാളത്തിന് സാമ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.

5. ബിലാല്‍ ഹദ്ഫി
സ്റ്റെദ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിന് പുറത്ത് ആക്രമണം നടത്തി മരിച്ചവരില്‍ ഒരാളാണ് 20കാരനായ ബിലാല്‍ ഹദ്ഫി. ഫ്രഞ്ച് പൗരനായ ഇയാള്‍ ബെല്‍ജിയത്തിലാണ് കഴിഞ്ഞിരുന്നത്. സിറിയയില്‍ ഐ.എസിനൊപ്പം ഇയാള്‍ ചേര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

6. സാമി അമിമുര്‍
ബറ്റാക്ളന്‍ തിയറ്ററില്‍ ചാവേര്‍ സ്ഫോടനം നടത്തിയവരില്‍ ഒരാളാണ് 28കാരനായ സമി അമി മൂര്‍. പാരിസിന് സമീപം താമസിച്ചിരുന്ന ഈ ഫ്രഞ്ച് പൗരനെക്കുറിച്ച് നേരത്തെതന്നെ ഇന്‍റലിജന്‍റ്സ് ഏജന്‍സികള്‍ക്ക് വിവരമുണ്ടായിരുന്നു. 2012ല്‍ യമനിലേക്ക് പോകാന്‍ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പരോളില്‍ വിട്ടു. ഏറെക്കാലം നിരീക്ഷണത്തിലായിരുന്ന ഇയാളെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഇതത്തേുടര്‍ന്ന് അധികൃതര്‍ ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. പാരിസ് ആക്രമണത്തെ തുടര്‍ന്ന് ഇയാളുടെ മൂന്ന് ബന്ധുക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paris attacks
Next Story