Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാരിസ്​...

പാരിസ്​ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ മയക്കുമരുന്നടിമയും പിടിച്ചുപറിക്കാരനും

text_fields
bookmark_border
പാരിസ്​ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ മയക്കുമരുന്നടിമയും പിടിച്ചുപറിക്കാരനും
cancel

ബ്രസൽസ്: പാരിസ് ഭീകരാക്രമണത്തിെൻറ മുഖ്യസൂത്രധാരനെന്നു കരുതുന്ന അബ്ദുൽ ഹമീദ് അബൂ ഔദിനെ കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ പിടിയിലായെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ബുധനാഴ്ച പാരിസിലെ അപ്പാർട്മെൻറിൽനിന്ന് പൊലീസ് പിടിയിലായത് അബൂ ഔദ് ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഔദിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.  27 വയസ്സ് പിന്നിട്ട അബൂ ഔദ് ജനിച്ചത് ബെൽജിയത്തിലാണ്. വളർന്നത് തലസ്ഥാന നഗരിയായ ബ്രസൽസിലെ പ്രാന്തപ്രദേശമായ മൊളെൻബീകിലും.

ഭീകരാക്രമണത്തിെൻറ സൂത്രധാരന്മാർ ഇവിടെനിന്നുള്ളവരാണെന്നറിഞ്ഞ് പൊലീസ് തിരച്ചിലുകളുടെ പരമ്പരതന്നെ നടത്തിയിരുന്നു. മൊളൻബീകിലെ എക്സ്ക്ലൂസിവ് കാത്തലിക് സ്കൂളിലായിരുന്നു അബൂ ഔദിെൻറ പ്രാഥമിക പഠനം. സ്കൂളിൽനിന്ന് പുറത്താക്കിയതിനു ശേഷമാണ് ഔദ് മയക്കുമരുന്നിെൻറയും പിടിച്ചുപറിയുടെയും ലോകത്തെത്തിയത്. ഇസ്ലാമിക മൂല്യങ്ങളെക്കാൾ ഇത്തരം കുറ്റകൃത്യങ്ങളോടായിരുന്നു അബൂ ഔദിന് കുട്ടിക്കാലം മുതൽ താൽപര്യമെന്ന് കുടുംബം പറയുന്നു. 2014ൽ 13 വയസ്സുള്ള സഹോദരൻ യൂനുസിനെയുംകൊണ്ട് സിറിയയിലേക്ക് പോയ വാർത്ത നടുക്കത്തോടെയാണ് കുടുംബമറിഞ്ഞത്.

ഐ.എസ് തന്നെയായിരുന്നു അബൂ ഔദിെൻറയും ലക്ഷ്യം. സഹോദരനെ കൂടാതെ നൂറുകണക്കിന് ചെറുപ്പക്കാരെ ഐ.എസിൽ ചേർക്കാൻ കൊണ്ടുപോയി. മതവിശ്വാസത്തെക്കാൾ കണക്കില്ലാത്ത അക്രമവും അധികാരത്തോടുള്ള ആർത്തിയുമായിരുന്നു അബൂ ഔദിനെ ഐ.എസിലേക്ക് ആകർഷിച്ചത്. തെൻറ സഹോദരങ്ങൾ ഒരിക്കൽപോലും പള്ളിയിൽ പോകുന്നത് കണ്ടിട്ടില്ലെന്ന് സഹോദരി യാസ്മിന ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിനിടെ സൂചിപ്പിച്ചിരുന്നു.
സിറിയയിൽ ഐ.എസ് പരിശീലനം കഴിഞ്ഞപ്പോൾ എല്ലാം തികഞ്ഞൊരു തീവ്രവാദിയായി മാറിക്കഴിഞ്ഞിരുന്നു അബൂ ഔദ്. അവിടെനിന്ന് ആതൻസ് വഴി യൂറോപ്പിലെത്തി.

അബൂ ഔദിനെ തിരിച്ചറിഞ്ഞ യൂറോപ്യൻ സുരക്ഷാസേന തടഞ്ഞുവെച്ച് ചോദ്യംചെയ്തെങ്കിലും വിട്ടയക്കുകയായിരുന്നു. പിന്നീട് പൊലീസിെൻറ കണ്ണുവെട്ടിച്ച് അയാൾ അപ്രത്യക്ഷമായി. ഈ വർഷം ഫെബ്രുവരിയിൽ അബൂ ഔദ് ഐ.എസിെൻറ ഇംഗ്ലീഷ് വാരിക ദബീഖിന് അഭിമുഖം നൽകിയിരുന്നു. ബെൽജിയത്തിലേക്ക് പോയെന്നും മുസ്ലിംകൾക്കെതിരെ യുദ്ധംചെയ്യുന്നവരെ വകവരുത്താൻ  ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാധ്യമങ്ങൾ വഴി തെൻറ ഫോട്ടോ പുറത്തായിട്ടും തടഞ്ഞുനിർത്തിയ പൊലീസുകാരന് തന്നെ തിരിച്ചറിയാനായില്ലെന്നും അബൂ ഔദ് അവകാശപ്പെട്ടിരുന്നു. ഇൻറലിജൻസ് സംഘങ്ങളെ വെട്ടിച്ച് സിറിയയിലേക്ക് തിരിച്ചുവന്നതും സുരക്ഷിതമായാണ്. പാരിസിൽ മുമ്പുനടന്ന ആക്രമണങ്ങളിലും ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സംശയമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paris attacks
Next Story