ആക്രമണ ഭീഷണി; ബെൽജിയം സുരക്ഷ ശക്തമാക്കി
text_fieldsബ്രസൽസ്: തീവ്രവാദ ആക്രമണ ഭീഷണിയെ തുടർന്ന് ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ആക്രമണം ആസന്നമാണെന്ന ഭീഷണിയെ തുടർന്ന് ബ്രസൽസിലെ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. മാനദണ്ഡമനുസരിച്ച് ഏറ്റവും ഉയർന്ന തരത്തിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ ഒരുമിച്ച് കൂടാൻ സാധ്യതയുള്ള ഷോപ്പിങ് മാളുകൾ, സംഗീത പരിപാടികൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങൾളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകി. പൊതുസ്ഥലങ്ങളിലെ പൊലീസ്, സൈനിക സുരക്ഷാ ഉേദ്യാഗസ്ഥരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. പാരിസ് ഭീകരാക്രമണത്തിെൻറ പിന്നിലെ മുഖ്യസൂത്രധാരനെന്ന് സംശിയിക്കുന്നസലാഹ് അബ്ദുസസലാം ബെൽജിയം പൗരനാണ്. ഭീഷണിയെ തുടർന്ന് സ്പെയിനിന് എതിരെ നടത്താനിരുന്ന സൗഹൃദ ഫുട്ബാൾ മത്സരവും ബെൽജിയം മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.