ഭീകരാക്രമണ ഭീഷണി: ബെൽജിയത്തിൽ അതീവ ജാഗ്രതാ നിർദേശം
text_fieldsബ്രസൽസ്: പാരിസിന് പിന്നാലെ ബെൽജിയത്തിനും ഭീകരാക്രമണ ഭീഷണി. ബെൽജിയത്തിന്‍റെ തലസ്ഥാനമായ ബ്രസൽസിൽ പാരിസ് മോഡൽ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബെല്‍ജിയത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
ബ്രസല്‍സിലെ മെട്രോ ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഞായറാഴ്ച വരെ അടച്ചു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഷോപ്പിങ് മാളുകള്‍, പൊതു സംഗീത പരിപാടികള്‍ തുടങ്ങിയ ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമണം ഉണ്ടായേക്കുമെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബെൽജിയം പ്രധാനമന്ത്രി ചാൾസ് മിച്ചൽ അറിയിച്ചു. തോക്കുകളും മറ്റ് സ്‌ഫോടകവസ്തുക്കളുമായി നിരവധി ആളുകള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനിടയുണ്ടെന്നും അദ്ദേഹം അറിയിച്ചു. 26 കാരനായ ബെൽജിയം പൗരനെ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്നു കസ്റ്റഡിയിലെടുത്തതായി തുർക്കി വ്യക്തമാക്കി. പാരിസ് ഭീകരാക്രമണത്തിനു ശേഷം കടന്നുകളഞ്ഞെന്നു സംശയിക്കുന്ന സാലിഹ് അബ്ദുസലാം ബ്രസൽസിൽ തിരിച്ചെത്തിയതായും സൂചനയുണ്ട്.
ബ്രസല്‍സില്‍ മാത്രമാണ് ശക്തമായ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുള്ളതെങ്കിലും രാജ്യം മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രസല്‍സില്‍ വിവിധയിടങ്ങളില്‍ ആളുകളെ ദേഹപരിശോധന നടത്തിയാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.