ബ്രസല്‍സ് സാധാരണ ജീവിതത്തിലേക്ക്
text_fieldsബ്രസല്‍സ്: നാലു ദിവസത്തെ ഭീകരാക്രമണ മുന്‍കരുതല്‍ നടപടികള്‍ക്കു ശേഷം ബ്രസല്‍സ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. അലെര്‍ട്ട് ലെവല്‍ നാല് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് നഗരത്തിലെ സ്കൂളുകളും സര്‍വകലാശാലകളും ആക്രമണ ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭീതിയുണ്ട്.
മെട്രോ റെയില്‍വേ സ്റ്റേഷനുകളും സര്‍വിസ് ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ചില സ്റ്റേഷനുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ചയാണ് ബ്രസല്‍സിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷക്ക് 300 പൊലീസുകാരെയും മെട്രോ സ്റ്റേഷനുകളുടെ സുരക്ഷക്ക് 200 പൊലീസുകാരെയുമായിരുന്നു അധികം നിയോഗിച്ചിരുന്നത്. മ്യൂസിയങ്ങളും ചടങ്ങുകള്‍ നടക്കുന്ന ഹാളുകളും നേരത്തെ തുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.