ഐ.എസിലെ ‘പോസ്റ്റര്‍ ഗേളി’ലൊരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
text_fieldsലണ്ടന്‍: വിയനയില്‍നിന്ന് ഒളിച്ചോടി സിറിയയില്‍ ഐ.എസില്‍ ചേര്‍ന്ന കൗമാരക്കാരി സാംറ കെസിനോവികിനെ ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഐ.എസില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്. ഐ.എസിന്‍െറ സ്വയംപ്രഖ്യാപിത തലസ്ഥാനമായ റാഖൈനിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രണ്ടു വര്‍ഷം മുമ്പ് 15ാം വയസ്സിലാണ് ബോസ്നിയക്കാരി സാംറ കൂട്ടുകാരി സബിന സെലിമോവിക്കിനോടൊപ്പം ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയത്. ഇവര്‍ ഇരുവരും പിന്നീട് പോസ്റ്റര്‍ഗേള്‍ എന്നറിയപ്പെട്ടു. എ.കെ 47 തോക്കുമായി ഭീകരരോടൊപ്പം നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ ഐ.എസ് വെബ്സൈറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഐ.എസിലെ പോരാട്ടമുഖങ്ങളിലുണ്ടായിരുന്ന 15കാരിയെ അടുത്തകാലത്തായി കാണാനില്ളെന്നും ഇവര്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷമാകുകയോ ചെയ്തിട്ടുണ്ടാകാമെന്ന് യു.എന്‍ കൗണ്ടര്‍ ടെററിസം വിദഗ്ധന്‍ ഡേവിഡ് സ്കറിയ പറഞ്ഞു. എന്നാല്‍, ഐ.എസിന്‍െറ ക്രൂരതകളില്‍ മനംമടുത്ത ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചത്തൊന്‍ ആഗ്രഹമുണ്ടെന്ന് ഇവരുടെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.