സിറിയയില്‍നിന്ന് എണ്ണ കടത്താന്‍ തുര്‍ക്കി ഐ.എസിന് ഒത്താശ ചെയ്യുന്നു –റഷ്യ
text_fieldsവിമാനം തകര്‍ത്തതില്‍ ഉര്‍ദുഗാന്‍ ഖേദം പ്രകടിപ്പിച്ചു
മോസ്കോ: സിറിയയില്‍നിന്ന് എണ്ണ കടത്താന്‍ തുര്‍ക്കി ഐ.എസിന് ഒത്താശ ചെയ്യുന്നതായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ആരോപിച്ചു. ഈ മാസാദ്യം നടന്ന ജി20 ഉച്ചകോടിയിലും പുടിന്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു.
സിറിയയില്‍ വിമതര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍നിന്ന് പ്രത്യേക വാഹനങ്ങളില്‍ എണ്ണ കടത്തുന്നുവെന്നാണ് ആരോപണം. ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഓലന്‍ഡുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷം പാര്‍ലമെന്‍റിലാണ് പുടിന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. സിറിയയില്‍നിന്ന് തുര്‍ക്കി അതിര്‍ത്തി വഴി ഐ.എസ് എണ്ണ കടത്തുന്ന കാര്യം രാജ്യത്തിനറിയില്ളെന്നാണ് രാഷ്ട്രീയ നേതൃത്വം പറയുന്നത്. ഇത് വിശ്വസിക്കാന്‍ പ്രയാസമാണ്. വ്യോമാതിര്‍ത്തി ലംഘിച്ചതിന് റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായിരുന്നു.
2011 മുതല്‍ സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ തുര്‍ക്കിയും റഷ്യയും രണ്ടു ചേരികളിലാണ്. തുര്‍ക്കി സിറിയയില്‍ വിമതര്‍ക്കു പിന്തുണ നല്‍കുമ്പോള്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ പിന്തുണക്കുകയാണ് റഷ്യ. ഐ.എസിന്‍െറ കാര്യത്തില്‍ തുര്‍ക്കിയുടെ സമീപനം റഷ്യയെ ചൊടിപ്പിച്ചിരുന്നു.
തുര്‍ക്കി അതിര്‍ത്തികളിലൂടെയുള്ള എണ്ണക്കടത്ത് രാജ്യം അറിയുന്നില്ല എന്നത് വിശ്വാസയോഗ്യമല്ളെന്ന് സെന്‍റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ക്രൈം ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ടോം കീറ്റിങ് പറഞ്ഞിരുന്നു. കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നതിന് പ്രതിഫലമായി തുര്‍ക്കി ഐ.എസില്‍നിന്ന് എണ്ണ വാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്ലാ ആരോപണവും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നിഷേധിച്ചിരുന്നു. ഇത് ഊഹത്തിന്‍െറ അടിസ്ഥാനത്തിലുള്ള കെട്ടുകഥ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
വിമാനം വെടിവെച്ചിട്ടതോടെ തുര്‍ക്കിക്കെതിരെ കൂടുതല്‍ ഉപരോധ നടപടികളുമായി റഷ്യ രംഗത്തത്തെി. തുര്‍ക്കി കരസേനയിലും പ്രതിരോധമേഖലയിലുമുള്ള സൈനികരെ റഷ്യ പിന്‍വലിച്ചു. 2018 വരെ തുര്‍ക്കിയുമായുള്ള സാംസ്കാരിക-വിനോദസഞ്ചാര പദ്ധതികളും റദ്ദാക്കി. വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2016 ജനുവരി ഒന്നു മുതല്‍ തുര്‍ക്കി ജനതക്ക് റഷ്യയിലേക്കുള്ള വിസാ ഇളവ് എടുത്തുകളയാനും തീരുമാനിച്ചിട്ടുണ്ട്. റഷ്യക്കാരെ തുര്‍ക്കിയിലേക്ക് വിനോദയാത്ര പോവുന്നതില്‍നിന്ന് വിലക്കിയിട്ടുമുണ്ട്.
അതിനിടെ റഷ്യന്‍വിമാനം തകര്‍ത്തസംഭവത്തില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖേദംപ്രകടിപ്പിച്ചു. തുറക്കിയുടെ ഭാഗത്തുനിന്ന് ഭാവിയില്‍ അത്തരമൊരുനീക്കം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. റഷ്യയുമായുള്ള സൗഹാര്‍ബന്ധം തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഫ്രാന്‍സില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പുടിനുമായി ചര്‍ച്ചക്ക് പദ്ധതി തയാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.