സിറിയന്‍ അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ തുര്‍ക്കി-ഇ.യു ധാരണ
text_fieldsഅങ്കാറ: തുര്‍ക്കി വഴി യൂറോപ്പിലേക്കുള്ള സിറിയന്‍ അഭയാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഉന്നതതല ധാരണ. തുര്‍ക്കി, യൂറോപ്യന്‍ യൂനിയന്‍ ഉന്നതതല ചര്‍ച്ചക്ക് മുന്നോടിയായി പുറത്തുവിട്ട കരട് ധാരണയിലാണ് അന്താരാഷ്ട്ര സംരക്ഷണം ആവശ്യമില്ലാത്ത സിറിയന്‍ കുടിയേറ്റക്കാര്‍ കടല്‍ കടക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനം. നടപടികള്‍ക്കായി യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിക്ക് 320 കോടി ഡോളര്‍ സഹായം നല്‍കും. സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്കും തുര്‍ക്കിയിലുള്ളവര്‍ കടല്‍വഴി ഗ്രീസിലേക്കും കടക്കുന്നത് നിയന്ത്രിക്കും. നിലവില്‍ 22 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയിലുണ്ട്. ഇവരിലേറെയും യൂറോപ്പ് ലക്ഷ്യമാക്കി പുറപ്പെടാനിരിക്കുന്നവരാണ്.
തുര്‍ക്കിക്ക് സാമ്പത്തികസഹായ വാഗ്ദാനത്തിനു പുറമെ യൂറോപ്യന്‍ യൂനിയന്‍ അംഗത്വ ചര്‍ച്ചകളും പുനരാരംഭിക്കും. 2005 മുതല്‍ തുര്‍ക്കിക്ക് ഇ.യു അംഗത്വം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വിവിധ പ്രശ്നങ്ങളിലുടക്കി ഭാഗികമായി മുടങ്ങിയ നിലയിലാണ്. ഇതാണ് വീണ്ടും ജീവന്‍വെക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ പ്രാഥമിക ധാരണയിലത്തൊനാകുമെന്ന് ഇരു വിഭാഗവും പ്രത്യാശ പ്രകടിപ്പിച്ചു.
2016 ഒക്ടോബറോടെ നിബന്ധനകള്‍ക്കു വിധേയമായി തുര്‍ക്കികള്‍ക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ യാത്ര അനുവദിക്കാനും ആലോചനയുണ്ട്. അഭയാര്‍ഥിപ്രശ്നം രൂക്ഷമായതോടെ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലാണ് തുര്‍ക്കിയെ ഉള്‍പ്പെടുത്തി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തിരുന്നത്.
അതിനിടെ, ഗ്രീസില്‍നിന്ന് ജര്‍മനിയിലേക്കും മറ്റു പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള അഭയാര്‍ഥി പ്രവാഹം ചെറുക്കാന്‍ മാസിഡോണിയ അതിര്‍ത്തിവേലികള്‍ കെട്ടിത്തുടങ്ങി. 2.5 മീറ്റര്‍ ഉയരത്തിലാണ് ഗ്രീസിനും മാസിഡോണിയക്കുമിടയിലെ അതിര്‍ത്തിയിലുടനീളം കമ്പിവേലി വരുന്നത്. എന്നാല്‍, മാസിഡോണിയയില്‍നിന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ തുറന്നിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ നീക്കത്തിനെതിരെ അഭയാര്‍ഥികള്‍ രംഗത്തത്തെിയിട്ടുണ്ടെങ്കിലും പിന്‍വാങ്ങില്ളെന്ന നിലപാടിലാണ് മാസിഡോണിയന്‍ സര്‍ക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.