13 വർഷത്തിനുശേഷം ഗ്വണ്ടാനമോയിൽ നിന്ന് ഷാകിർ അമീറിന് മോചനം
text_fieldsലണ്ടൻ: 13 വർഷത്തെ തടവറയിലെ ഇരുണ്ട ജീവിതത്തിനുശേഷം 46 കാരനായ ബ്രിട്ടിഷ് സ്വദേശി ഷാകിർ അമീറിന് ഗ്വണ്ടാനമോയിൽനിന്ന് മോചനം. കുറ്റം ചുമത്താതെയായിരുന്നു യു.എസ് സൈന്യം അദ്ദേഹത്തെ ജയിലിലടച്ചത്. സൗദി അറേബ്യയിൽ ജനിച്ച ഷാകിർ അമീർ ബ്രിട്ടനിലേക്ക് കുടിയേറിയതാണ്. താലിബാൻ തീവ്രവാദികൾക്ക് നേതൃത്വം കൊടുക്കുന്നു എന്നാരോപിച്ച് സന്നദ്ധ പ്രവർത്തനം നടത്തിവരുകയായിരുന്ന ഷാകിറിനെ 2001ലാണ് അഫ്ഗാനിസ്താനിൽവെച്ച് യു.എസ് സൈന്യം അറസ്റ്റ് ചെയ്യുന്നത്.
മോചനവിവരം യു.എസ് പ്രതിരോധ മന്ത്രാലയവും ബ്രിട്ടീഷ് സർക്കാറും സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്വണ്ടാനമോയിൽ അതിക്രൂരമായ പീഡനങ്ങളായിരുന്നു ഷാകിർ അനുഭവിച്ചത്. വിചാരണ കൂടാതെ ഏകാന്തതടവിലിട്ട ഷാകിറിെൻറ മോചനത്തിനായി അന്താരാഷ്ട്രതലത്തിൽ സമ്മർദമുയർന്നിരുന്നു. ബ്രിട്ടൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയോട് ഇക്കാര്യത്തിൽ ഉടൻനടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.