ശിരോവസ്ത്രമണിഞ്ഞവര്‍ നീഗ്രോക്ക് സമമെന്ന് ഫ്രഞ്ച് മന്ത്രി
text_fieldsപാരിസ്: ശിരോവസ്ത്രമണിയുന്ന മുസ്ലിംകളെ അധിക്ഷേപിച്ച് ഫ്രഞ്ച് മന്ത്രി രംഗത്ത്. ശിരോവസ്ത്രമണിഞ്ഞ മുസ്ലിം സ്ത്രീകള്‍ അടിമത്തം സ്വീകരിച്ച അമേരിക്കന്‍ നീഗ്രോകള്‍ക്കു സമമാണെന്നാണ് ലോറന്‍സ് റോസിങ്ഗോല്‍ ഫ്രഞ്ച് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. മന്ത്രി രാജിവെക്കണമെന്ന അഭിപ്രായ സമാഹരണം സോഷ്യല്‍മീഡിയകളില്‍ ആരംഭിച്ച ഉടനെ പതിനായിരത്തോളം പേര്‍ മന്ത്രിക്കെതിരെ അഭിപ്രായം രേഖപ്പെടുത്തി.
ഇസ്ലാമിക് ഫാഷന്‍ എന്ന വിഷയത്തെക്കുറിച്ച് ആര്‍.എം.സി റേഡിയോ, ബി.എഫ്.എം ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായിരുന്നു മന്ത്രി. നീഗ്രോ എന്ന വാക്കുപയോഗിച്ചത് തെറ്റായിപ്പോയെന്ന് പിന്നീട് മന്ത്രി പറഞ്ഞു.
വംശീയമായ നിരവധി ആരോപണങ്ങള്‍ റോസിങ്ഗോല്‍ മുമ്പും ഉന്നയിച്ചിട്ടുണ്ടെന്ന് വിമര്‍ശകര്‍ പറഞ്ഞു. തലയും കൈയും കാലും മറക്കുന്ന ബര്‍കിനി എന്ന സ്വിംസ്യൂട്ടിനെയും മന്ത്രി വിമര്‍ശിച്ചിരുന്നു. യൂറോപ്പില്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള രാജ്യമാണ് ഫ്രാന്‍സ്. 2011ല്‍ രാജ്യത്ത് ഹിജാബ് ധരിക്കുന്നത് വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.