യു.എസ് വൈമാനികരുടെ അവശിഷ്ടങ്ങൾ 74 വർഷങ്ങൾക്ക് ശേഷം സ്വദേശത്തേക്ക്
text_fieldsന്യൂഡൽഹി: 72 വർഷം മുമ്പ് അരുണാചൽ പ്രദേശിൽ തകർന്നുവീണ അമേരിക്കൻ യുദ്ധ വിമാനത്തിലെ വൈമാനികരുടെ അവശിഷ്ടങ്ങൾ യു.എസിലേക്ക് കൊണ്ടുപോയി. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടറുടെ സാന്നിദ്ധ്യത്തിലാണ് വൈമാനികരുടെ അവശിഷ്ടങ്ങൾ സ്വദേശത്തേക്ക് അയച്ചത്. ഡൽഹി വിമാനത്താവളത്തിൽ യു.എസ് സൈനികർ വൈമാനികർക്ക് അന്തിമോപചാരം അർപ്പിച്ചു.
1944 ൽ രണ്ടാം ലോകമഹാ യുദ്ധത്തിൽ ആയുധവിതരണം നടത്തുന്നതിനിടെ മോശം കാലാവസ്ഥ മൂലം തകർന്ന ബി 24 വിമാനത്തിലെ വൈമാനികരുടെ അവശിഷ്ടമാണ് അരുണാചൽ പ്രദേശിൽ നിന്ന് കണ്ടെത്തിയത്. ചൈനയുടെ എതിർപ്പിനെ തുടർന്ന് യു.പി.എ സർക്കാർ അരുണാചൽ പ്രദേശിൽ പരിശോധന നടത്താൻ അനുവദിച്ചിരുന്നില്ല. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അരുണാചലിൽ പരിശോധന നടത്താൻ അമേരിക്കക്ക് അനുമതി നൽകുകയായിരുന്നു. 1944 ജനുവരിയിലാണ് എട്ട് യു.എസ് വ്യോമസേന ഉദ്യോഗസ്ഥരുമായി യുദ്ധ വിമാനം തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.